വൈക്കം: വെള്ളപ്പൊക്കം രൂക്ഷമാകുന്നത് കണക്കിലെടുത്തു തണ്ണീർമുക്കം ബണ്ടിനുസമീപം ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന മൺചിറ പൊളിച്ചുനീക്കാൻ നടപടി ആരംഭിച്ചു. മന്ത്രി പി. തിലോത്തമെൻറ മേൽനോട്ടത്തിലാണ് മൺചിറ പൊളിക്കലിന് തുടക്കം കുറിച്ചത്. തണ്ണീർമുക്കം ബണ്ടിൽ മൂന്നാംഘട്ടം നിർമിക്കുന്നതിന് മുമ്പ് ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന മൺചിറയാണ് പൊളിച്ചുനീക്കുന്നത്. മൺചിറ നീക്കിയാൽ കുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിവാകും എന്നാണ് പ്രതീക്ഷ. ബാർജിൽ വലിയ മണ്ണുമാന്തി ഉപയോഗിച്ചാണ് പൊളിച്ചുനീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.