പത്തനംതിട്ടയിൽ ഭക്ഷ്യവസ്തുക്കള്‍ വ്യോമമാര്‍ഗം വിതരണം ചെയ്യും

പത്തനംതിട്ട: ജില്ലയിലെ ഒറ്റപ്പെട്ട പ്രളയബാധിത മേഖലകളില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുമെന്ന് കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പാകംചെയ്ത ആഹാരം, അരിയും പച്ചക്കറിയും ഉള്‍പ്പെടെ കിറ്റ് എന്നിങ്ങനെ ആവശ്യകത അനുസരിച്ചുള്ള സാധനങ്ങളായിരിക്കും ലഭ്യമാക്കുക. ഇതിനുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍: 9495929008. അപ്പര്‍കുട്ടനാട്ടിലും ഭക്ഷ്യവസ്തുക്കള്‍ ഹെലികോപ്ടര്‍ മുഖേന വിതരണം ചെയ്യും. കൊല്ലത്തുനിന്ന് ഭക്ഷ്യവസ്തുക്കള്‍ കയറ്റിയ ചിപ്‌സാന്‍ എയറി​െൻറ ഹെലികോപ്ടര്‍ പുറപ്പെട്ടു. സൗജന്യമായാണ് ചിപ്‌സാന്‍ എയര്‍ ഈ സേവനം നല്‍കുന്നത്. ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ അവശ്യസേവനങ്ങള്‍ എത്തിക്കാൻ സ്വകാര്യ ഹെലികോപ്ടറുകള്‍ വാടകക്കെടുക്കാൻ സര്‍ക്കാര്‍ അനുമതി ലഭിച്ചതായി കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ക്യാമ്പുകളില്‍ ഭക്ഷണം വിതരണം ചെയ്യാൻ പ്രത്യേക സംവിധാനം പത്തനംതിട്ട: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഫലപ്രദമായി വിതരണം ചെയ്യാൻ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനവും ഇതിന് യോജിച്ച് പ്രവര്‍ത്തിക്കും. ജില്ലയിലേക്കു വരുന്ന സഹായ വസ്തുക്കള്‍ അടൂര്‍ മാര്‍ത്തോമ യൂത്ത് സ​െൻറര്‍ പ്രധാന കേന്ദ്രമായി ശേഖരിക്കും. ഇവിടെനിന്ന് ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ നേരിട്ട് എത്തിക്കും. അടൂരിലെ മാര്‍ത്തോമ യൂത്ത് സ​െൻററിലെ പ്രധാന കേന്ദ്രത്തിനു പുറെമ ജില്ലയിലെ ആറ് താലൂക്കുകളിലും അതത് മേഖലയിലെ ക്യാമ്പുകളിലെ ആവശ്യം കണ്ടെത്തി സാധനങ്ങള്‍ എത്തിക്കാൻ കോഓഡിനേറ്റര്‍മാരെയും നിയോഗിച്ചു. ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കളും സേവനവും നല്‍കാന്‍ താല്‍പര്യമുള്ളവര്‍ 9446540551, 9447087356, 9497328374, 9656945086, 9747266803, 9539161943 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടര്‍ അജന്ത കുമാരി ഇതിന് നേതൃത്വം നല്‍കും. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക സേവനം അനുഷ്ഠിക്കാന്‍ താല്‍പര്യമുള്ളവര്‍ 9447197224 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.