വൈക്കം: കരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞ് ദിശമാറിയൊഴുകിയതോടെ വൈക്കം പൂർണമായും വെള്ളത്തിലായി. വൈക്കം മുതൽ തലയോലപ്പറമ്പ് വരെ റോഡിൽ പലയിടത്തും വെള്ളംകയറി. ഒരാൾപൊക്കത്തിൽ ജലനിരപ്പ് ഉയർന്നതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വൈക്കം-എറണാകുളം സർവിസ് നിർത്തിവെച്ചു. വൈക്കം നഗരസഭ പ്രദേശങ്ങളിലും തലയോലപ്പറമ്പ്, ചെമ്പ്, മറവൻതുരുത്ത്, വേളൂർ, തലയാഴം, ആയാംകുടി ഉൾപ്പെടെ സ്ഥലങ്ങളിലുമാണ് ജലം ഇരച്ചുകയറിയത്. വെള്ളക്കെട്ടിൽ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. മുപ്പതിനായിരത്തോളം പേെര മാറ്റിപാർപ്പിച്ചതായാണ് വിവരം. ഗ്രാമീണ റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ചിലയിടങ്ങളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷ സേന അംഗങ്ങൾക്കും രക്ഷാപ്രവർത്തകർക്കും എത്താൻ കഴിയാത്തിടങ്ങളിൽ സ്ഥിതി അതിഗുരുതരമായി. വെള്ളിയാഴ്ച മഴക്ക് നേരിയ ശമനമുണ്ടാെയങ്കിലും രാത്രിയോടെ കിഴക്കൻ വെള്ളത്തിെൻറ വരവ് വർധിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. വടയാർ ഗ്രാമം പൂർണമായും ഒറ്റപ്പെട്ടു. ടിപ്പർ ലോറികളിലാണ് പലരെയും സുരക്ഷിതസ്ഥാനത്ത് എത്തിച്ചത്. വീട്ടിൽ കഴിയാനുറച്ചവരും അപ്രതീക്ഷിത വെള്ളത്തിൽ ക്യാമ്പിലേക്ക് ചേക്കേറി. മൂവാറ്റുപുഴയാറിെൻറ കരയിലെ വെള്ളൂർ പഞ്ചായത്തിൽ പല മേഖലകളും മുങ്ങി. വൈക്കത്തുനിന്ന് തലയോലപ്പറമ്പ്, പാലാംകടവ്, വെച്ചൂർ, തലയോലപ്പറമ്പ്-കോരിക്കൽ, വെട്ടിക്കാട്ടുമുക്ക്-വെള്ളൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ സർവിസ് നിർത്തി. കെ.എസ്.ആർ.ടി.സി ആലപ്പുഴയിലേക്കും ചേർത്തലയിലേക്കും സർവിസ് നടത്തുന്നുണ്ട്. ഗ്രാമീണ റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഇരുചക്രവാഹനങ്ങൾപോലും പുറത്തിറക്കാനായില്ല. കണിയാംതോടും പെരുഞ്ചില്ലതോടും കരകവിഞ്ഞൊഴുകിയാണ് തലയോലപ്പറമ്പിൽ ജലമെത്തിയത്. വൈക്കം ലിങ്ക് റോഡ് മുങ്ങി നൂറോളം കുടുംബം ഒറ്റപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.