ഇന്ധനക്ഷാമം രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു തൊടുപുഴ: ഇന്ധനക്ഷാമം രക്ഷാപ്രവർത്തനത്തെയും ബാധിക്കുന്നു. പെട്രോൾ കിട്ടാനില്ലെന്ന ആശങ്ക പരന്നതോടെ വാഹനങ്ങളുടെ നീണ്ടനിരയാണ് പമ്പുകളിൽ. കെ.എസ്.ഇ.ബി, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം എത്തിക്കാനുള്ള വാഹനങ്ങൾ, സുരക്ഷക്കായി എത്തിയ സന്നദ്ധപ്രവർത്തകർ എന്നിവരുടെ വാഹനങ്ങളും പമ്പിന് മുന്നിലെ നീണ്ടനിരയിൽ കുടുങ്ങി. അവശ്യസർവിസുകൾക്ക് പമ്പുകളിൽനിന്ന് പെട്രോൾ നൽകാൻ കലക്ടർ ഇടപെടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. വെള്ളം കയറി; വിവാഹ വേദി മാറ്റി തൊടുപുഴ: തെക്കുംഭാഗം പുതിയവീട്ടിൽ ചന്ദ്രശേഖരപിള്ളയുടെ (ഡി.സി.സി ജനറൽ സെക്രട്ടറി, ഇടുക്കി) മകൻ അഖിലും കിടങ്ങറ പുത്തൻവീട്ടിൽ പരേതനായ തങ്കച്ചെൻറയും ത്രേസ്യമ്മയുടെ മകൾ നീതുവും തമ്മിൽ തൊടുപുഴ മൗര്യ ഗാർഡൻസ് ഒാഡിറ്റോറിയത്തിൽ നടത്താനിരുന്ന വിവാഹം ഹാളിൽ വെള്ളം കയറിയതിനാൽ തെക്കുംഭാഗം കല്ലാനിക്കൽ പള്ളിയുടെ പാരിഷ് ഹാളിൽ മുൻ നിശ്ചയപ്രകാരം ഞായറാഴ്ച നടക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.