പെരുവ (കോട്ടയം): കേരള സർവകലാശാല മലയാള വിഭാഗം അധ്യാപകനും പബ്ലിക്കേഷൻസ് വകുപ്പ് ഡയറക്ടറുമായിരുന്ന കവി ചെമ്മനം ചാക്കോയുടെ സംസ്കാരം ഞായറാഴ്ച. വൈകീട്ട് നാലിന് പെരുവ മുളക്കുളം മണ്ണൂക്കുന്ന് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിക്കും. മൃതദേഹം ഞായറാഴ്ച രാവിലെ എട്ട് മുതൽ 11 വരെ കാക്കനാട് ഓണംപാർക്കിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് എറണാകുളം കാക്കനാട് പടമുഗളിലുള്ള ചെമ്മനം ഭവനത്തിലെത്തിച്ച ശേഷം ജന്മദേശമായ മുളക്കുളത്തേക്ക് കൊണ്ടുപോകും. ഉച്ചക്ക് 2.30 മുതൽ പെരുവ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മണ്ണൂക്കുന്ന് പള്ളിയിൽ എത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്തും. ഭാര്യ: കോലഞ്ചേരി എളൂർ ഇ.എം. പോളിെൻറ മകൾ ബേബി (റിട്ട. ഹെഡ്മിസ്ട്രസ്, തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹൈസ്കൂൾ). മക്കൾ: ഡോ. ജയ ചെമ്മനം (ഇംഗ്ലണ്ട്), ഡോ. ശോഭ ചെമ്മനം (അമൃത ഹോസ്പിറ്റൽ, എറണാകുളം). മരുമക്കൾ: തിരുവല്ല തൈക്കടവിൽ ഡോ. ചെറിയാൻ വർഗീസ് (ഇംഗ്ലണ്ട്). പണ്ടപ്പിള്ളി കുളിരാങ്കൽ ഡോ. ജോർജ് പോൾ (അമൃത ഹോസ്പിറ്റൽ, എറണാകുളം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.