കോട്ടയം: പ്രളയത്തിൽ മുങ്ങിയതോടെ 64345 പേരെ മാറ്റിപാർപ്പിച്ചു. കണമലയിൽ പമ്പാനദിയിൽപെട്ട് ഒരാളെ കാണാതായി. ഇതുവരെ 18449 കുടുംബങ്ങൾക്കായി 361 ക്യാമ്പാണ് തുറന്നത്. കോട്ടയം, വൈക്കം താലൂക്കിലാണ് ഏറ്റവും കൂടുതൽ ദുരിതം. കോട്ടയം-160, വൈക്കം-93, ചങ്ങനാശ്ശേരി-73, മീനച്ചിൽ-22 കാഞ്ഞിരപ്പള്ളി-13 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കോട്ടയം താലൂക്കിൽ 15,712 പേരും വൈക്കത്ത് 31,660 പേരും ചങ്ങനാശ്ശേരിയിൽ 14,375 പേരും കാഞ്ഞിരപ്പള്ളിയിൽ 14,38 പേരും മീനച്ചിലിൽ 1160 പേരുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. ശനിയാഴ്ച മാത്രം 30,000ത്തോളം പേരാണ് ക്യാമ്പുകളിലേക്ക് എത്തിയത്. റോഡുകളിൽ വെള്ളം നിറഞ്ഞേതാടെ ടോറസ് ലോറികളിലാണ് ആളുകളെ സുരക്ഷകേന്ദ്രത്തിലേക്ക് എത്തിച്ചത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലെ അഭയാർഥി പ്രവാഹവും വർധിച്ചു. ആംബുലൻസ് അടക്കമുള്ള സർവ സന്നാഹമൊരുക്കി സർക്കാർ സംവിധാനങ്ങളും ഭക്ഷണവും വസ്ത്രവുമൊരുക്കി സന്നദ്ധസംഘടനകളും ഉണർന്നുപ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.