എം.സി റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്​ഥാപിച്ചു

പത്തനംതിട്ട: അച്ചൻകോവിലാറ്റിലും പമ്പാനദിയിലും ജലനിരപ്പ് താഴ്ന്നതോടെ . വെള്ളത്തിൽ മുങ്ങിക്കിടന്ന പന്തളം, ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിൽ വെള്ളം ഇറങ്ങിയതോടെ വാഹനങ്ങൾ ഒാടിത്തുടങ്ങി. കോട്ടയം മുതൽ തിരുവനന്തപുരം വരെയാണ് വാഹനങ്ങൾ ഒാടിയത്. ബസ് സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഒാടുന്നത്. പമ്പാനദിയിലൂടെ കുതിെച്ചത്തിയ വെള്ളം ചെങ്ങന്നൂരിനെയും അച്ചൻകോവിലാറ്റിലെ വെള്ളം പന്തളത്തെയും പ്രളയത്തിൽ മുക്കുകയായിരുന്നു. കക്കി ഡാമി​െൻറ ഷട്ടറുകൾ ശനിയാഴ്ച കൂടുതൽ ഉയർത്തിയത് പമ്പയാറ്റിൽ വീണ്ടും വെള്ളം ഉയരാൻ കാരണമാകും. അത് ചെങ്ങന്നൂരിന് വീണ്ടും ഭീഷണിയാകും. കക്കിയിൽനിന്ന് പമ്പയാറ്റിലൂടെ വെള്ളം ചെങ്ങന്നൂർ മേഖലയിലെത്താൻ രണ്ട് ദിവസമെടുക്കും. കുതിെച്ചാഴുകിയ അച്ചൻകോവിലാർ വെള്ളിയാഴ്ച പന്തളം നഗരെത്ത അപ്പാടെ മുക്കിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഇതിന് ശമനമുണ്ടായത്. ശനിയാഴ്ചയും മലയോര മേഖലകളിൽ കനത്ത മഴ പെയ്തത് അച്ചൻകോവിലാറ്റിൽ ജലനിരപ്പ് വീണ്ടും ഉയരാൻ കാരണമാകും. അത് പന്തളത്തെ വീണ്ടും വെള്ളത്തിൽ മുക്കുമോ എന്ന ആശങ്കയുണ്ട്. തിരുവല്ലയിലും നഗരത്തിൽനിന്ന് വെള്ളം ഇറങ്ങി റോഡ് തെളിഞ്ഞതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. മൂന്നിടത്തും റോഡ് ആകെ ചളി നിറഞ്ഞ നിലയിലാണ്. ബസ് സർവിസുകൾ തുടങ്ങുന്നത് സംബന്ധിച്ച് അറിയിപ്പുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.