പത്തനംതിട്ട: ചെറുകോൽപുഴ പുതിയകാവിൽനിന്ന് പല കുടുംബങ്ങൾക്കും രക്ഷപ്പെടാനായില്ല. തൊട്ടടുത്ത പ്രദേശങ്ങളെല്ലാം വെള്ളത്തിലായതിനാൽ ആർക്കും എേങ്ങാട്ടും പേകാൻ കഴിയാത്ത അവസ്ഥയാണ്. ചിലരൊക്കെ ഉയർന്ന പ്രദേശങ്ങളിലെ വീടുകളിൽ ഒന്നിച്ച് ആഹാരം പങ്കിട്ട് കഴിയുകയാണ്. വൈദ്യുതിയില്ലാത്തതിനാൽ എത്രനേരം പിടിച്ചുനിൽക്കാൻ കഴിയുമെന്നറിയില്ല. ഫോൺ വിളിക്കുേമ്പാൾ ഞങ്ങളെ രക്ഷിക്കൂ എന്നു മാത്രമാണ് പലരും പറയുന്നത്. രക്ഷാപ്രവർത്തകർക്ക് പലയിടത്തും എത്താൻ കഴിഞ്ഞിട്ടില്ല. ഉയർന്ന പ്രദേശമായ പ്ലാങ്കമണിലെത്തി നിൽക്കുകയാണ് പലരും. അതുകഴിഞ്ഞാൽ റാന്നിയാണ്. അവിടം മുങ്ങി. ഇവരെ രക്ഷിക്കാൻ ആരും എത്തിയിട്ടില്ല. പത്തനംതിട്ട ടൗണിലും വെള്ളമാണ്. റിങ് റോഡിൽ വെള്ളം കയറി അഴൂർ, സ്റ്റേഡിയം, അബാൻ ജങ്ഷൻ, മേലേ വെട്ടിപ്പുറം ഭാഗങ്ങൾ മുങ്ങി. തോട് കരകവിഞ്ഞ് വെള്ളം ഒഴുകുകയാണ്. അച്ചൻകോവിലാറ്റിൽനിന്നുള്ള വെള്ളവും ഇരച്ചുകയറുകയാണ്. കോഒാപറേറ്റിവ് കോളജ് വെള്ളത്തിൽ മുങ്ങി. വള്ളിക്കോട് താഴൂർക്കടവ്, പ്രദേശം മുഴുവൻ വെള്ളത്തിലാണ്. വള്ളിക്കോട്, വാഴമുട്ടം, നരിക്കുഴി, കൊച്ചാലുമ്മൂട് പ്രദേശങ്ങളും വെള്ളത്തിലാണ്. മലയോര മേഖലകളിൽ ഉരുൾപൊട്ടി പലരും സഹായത്തിനായി നിലവിളിക്കുന്നുണ്ട്. നിരവധി വീടുകൾ തകർന്നു. മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും ഗതാഗതവും അസാധ്യമായി. വെള്ളം കയറിയതിനെ തുടർന്ന് പത്തനംതിട്ട ടൗണിൽ ഉൾപ്പെടെ മിക്ക സ്ഥലെത്തയും പെട്രോൾ പമ്പുകൾ അടച്ചു. പത്തനംതിട്ട ടൗണിൽ പുതിയ ബസ് സ്റ്റാൻഡ്, അഴൂർ, സ്റ്റേഡിയം ജങ്ഷനുകളിലെ പമ്പുകളിൽ വെള്ളം കയറി. കോന്നി ടൗൺ ഉൾപ്പെടെ കോന്നി മേഖലയാകെ വെള്ളത്തിൽ മുങ്ങി. കൊക്കത്തോട്, ഐരവൺ മേഖലകൾ ഒറ്റപ്പെട്ടു. നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു. പൊലീസും ഫയർഫോഴ്സും സഹായവുമായി രംഗത്തുണ്ടെങ്കിലും എല്ലായിടത്തും എത്താൻ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.