ഈരാറ്റുപേട്ട: കനത്ത മഴയിൽ വാഗമണ്‍ വെള്ളികുളം പള്ളിക്കു സമീപം ഉരുള്‍പൊട്ടി വീട് തകര്‍ന്ന് നാലുപേര്‍ മരിച്ചു. കുടുംബത്തിലെ മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളികുളം നരിമറ്റം കോട്ടേരിക്കല്‍ പരേതനായ ദേവസ്യയുടെ ഭാര്യ റോസമ്മ (മാമി -82), മകള്‍ മോളി (49), കൊച്ചുമക്കളായ അല്‍ഫോന്‍സ (11), ടിൻറുമോള്‍ (7) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ബിനു, വിനീത എന്നിവർ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജോമോന്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. വീടിനു മുകളിലേക്ക് വൻ ശബ്ദത്തോടെ മണ്ണിടിയുകയായിരുന്നു. ഉറക്കത്തിലായിരുന്ന ബിനു ഇളയ മകൾ വിനീതയെയുമെടുത്ത് ഓടിയതുകൊണ്ടാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മെഡിക്കൽ കോളജ് മോര്‍ച്ചറിയില്‍. മീനച്ചില്‍ താലൂക്കിലെ തീക്കോയി ഭാഗത്ത് കട്ടൂപ്പാറ, ഇഞ്ചപ്പാറ, മംഗളഗിരി, ഭാഗങ്ങളിലും തലനാട് ചോനമല, വെള്ളാനി എന്നിവിടങ്ങളിലും ബുധനാഴ്ച മണ്ണിടിഞ്ഞു. കട്ടൂപ്പാറയിലും വെള്ളികുളത്തും ഏഴിടത്താണ് ഉരുള്‍ പൊട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.