ഈരാറ്റുപേട്ട: മംഗളഗിരി-കട്ടുപ്പാറ റോഡില്‍ കട്ടുപ്പാറക്കു സമീപം ഉരുള്‍പൊട്ടി ഒരാളെ കാണാതായി. പിണ്ണാക്കനാട് സ്വദേശിയും തിടനാട് പഞ്ചായത്ത് ജീവനക്കാരനുമായ കണിയാംപടിയില്‍ ജോബി മാത്യുവിനെയാണ് കാണാതായത്. ജോബി പോയ വഴിയില്‍ ഉരുള്‍പൊട്ടിയതറിഞ്ഞ് വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടായില്ല. തുടർന്നു നടത്തിയ തിരച്ചിലിൽ ഹെല്‍മറ്റും പഴ്‌സും ചളിയില്‍ പൂണ്ടനിലയില്‍ കണ്ടെടുത്തു. തിരച്ചില്‍ തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്. മീനച്ചില്‍ താലൂക്കിലെ തീക്കോയി ഭാഗത്ത് കട്ടൂപ്പാര, ഇഞ്ചപ്പാറ, മംഗളഗിരി ഭാഗങ്ങളിലും തലനാട് ചോനമല, വെള്ളാനി എന്നിവിടങ്ങളിലും ബുധനാഴ്ച മണ്ണിടിഞ്ഞു. കട്ടൂപ്പാറയിലും വെള്ളികുലത്തും ഏഴിടത്താണ് ഉരുള്‍ പൊട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.