വീടിനു സമീപത്തെ കൈ​േത്താട്ടിൽ വീണ്​ മൂന്നുവയസ്സുകാരൻ മരിച്ചു

കടുത്തുരുത്തി: വീടിന് സമീപത്തെ കൈത്തോട്ടിലെ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസ്സുകാരൻ മരിച്ചു. കോതനല്ലൂർ ചാമക്കാല കുഴിമ്പറമ്പിൽ സജി ജോസഫ്-അനില ദമ്പതികളുടെ ഏകമകൻ ഡാനിയലാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് മുത്തച്ഛൻ ഹരിദാസും സമീപവാസികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടിൽ മുങ്ങിക്കിടന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം മുട്ടുചിറ എച്ച്.ജി.എം ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.