കോട്ടയം: സംഘടന തെരഞ്ഞെടുപ്പിനെച്ചൊല്ലി കോട്ടയത്ത് എൻ.സി.പിയിൽ ഭിന്നത. ഒരുവിഭാഗം പ്രവർത്തകർ അതൃപ്തിയുമായി രംഗത്ത്. ജില്ല പ്രസിഡൻറ് ടി.വി. ബേബി ജില്ല സെക്രട്ടറിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ഭിന്നത രൂക്ഷമായത്. സംഘടന തെരഞ്ഞെടുപ്പിനുശേഷം ജില്ല ഭാരവാഹികളുടെ നിയമനം നടന്നിരുന്നില്ല. ഇൗസാഹചര്യത്തിൽ ജൂലൈ 16ന് ഒമ്പത് ജില്ല സെക്രട്ടറിമാരെ നിയമിച്ചതായി അറിയിപ്പ് മാധ്യമങ്ങളിലൂടെ നൽകിയെന്നാണ് ഒരുവിഭാഗത്തിെൻറ ആരോപണം. ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളല്ലാത്തവരെ ഭാരവാഹിയാക്കിയും മുൻകാല പ്രവർത്തകരെ മാറ്റിനിർത്തിയും നടത്തിയ നിയമനമാണ് ശക്തമായ ചേരിതിരിവിന് ഇടയാക്കിയത്. ഇതിനെതിരെ എൻ.സി.പി സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടിക്ക് പരാതിയും നൽകി. പാർട്ടിയിൽ വിഭാഗീയതക്ക് ഇടയാക്കിയ ഭാരവാഹികളുടെ നിയമന ഉത്തരവുകൾ മരവിപ്പിച്ചും പ്രവർത്തകരെ ഏകോപിപ്പിച്ച് മുന്നോട്ടുേപാകാൻ ജില്ല പ്രസിഡൻറിന് നിർദേശം നൽകി സംസ്ഥാന പ്രസിഡൻറ് കത്ത് നൽകിയതായും പറയപ്പെടുന്നു. അതേസമയം, നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏകപക്ഷീയമായി തീരുമാനിച്ചിട്ടില്ലെന്നും ഉത്തരവ് മരവിച്ചതുമായി ബന്ധപ്പെട്ട് കത്ത് ലഭിച്ചിട്ടില്ലെന്നും ജില്ല പ്രസിഡൻറ് ടി.വി. ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.