പത്തനംതിട്ട: മുഴുവന്‍ കാഷ്വല്‍ സ്വീപ്പർമാെരയും പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായി സ്ഥാനക്കയറ്റം നൽകി നിയമിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയെൻറ നേതൃത്വത്തിൽ ജീവനക്കാർ മിനി സിവില്‍ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. കാഷ്വല്‍ സ്വീപ്പര്‍മാർക്ക് മാസം 4000 രൂപയാണ് ശമ്പളം. 2011-12ലെ ബജറ്റില്‍ അന്നത്തെ ഇടത് ഗവണ്‍മെൻറ് കാഷ്വല്‍ സ്വീപ്പര്‍ ജീവനക്കാരെ പാര്‍ട്ട് ടൈം സ്വീപ്പര്‍ സർവിസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ നിർദേശിച്ചിരുന്നെങ്കിലും തുടര്‍ന്നുവന്ന സർക്കാർ നടപടി സ്വീകരിച്ചില്ല. യൂനിയന്‍ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.എ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് എസ്. ബിനു അധ്യക്ഷത വഹിച്ചു. എസ്. ജയശ്രീ, ഡി. സുഗതൻ, വി. പ്രദീപ്, പി.ബി. മധു എന്നിവർ സംസാരിച്ചു. ആഹ്ലാദ പ്രകടനം പത്തനംതിട്ട: സഹകരണ വകുപ്പില്‍ 14 പുതിയ ഓഫിസുകളും 70 തസ്തികകളും അനുവദിച്ച സർക്കാർ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പത്തനംതിട്ട സഹകരണ ജോയൻറ് രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ എന്‍.ജി.ഒ യൂനിയന്‍- കെ.ജി.ഒ.എ നേതൃത്വത്തില്‍ ജീവനക്കാരുടെ ആഹ്ലാദ പ്രകടനവും യോഗവും നടന്നു. എന്‍.ജി.ഒ യൂനിയന്‍ ജില്ല പ്രസിഡൻറ് എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. എം.ജി. പ്രമീള, ഡി. സുഗതന്‍, വി. പ്രദീപ്, കെ. ഹരികൃഷ്ണന്‍, എം.പി. ഹിരണ്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.