പന്തളം കെ.എസ്​.ആർ.ടി.സി ബസ്​ സ്​​റ്റാൻഡ് യാർഡ് നിർമാണം പാതിവഴിയിൽ മുടങ്ങി

പന്തളം: കാത്തിരിപ്പുകൾക്കൊടുവിൽ ആരംഭിച്ച പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് യാർഡ് നിർമാണം പാതിവഴിയിൽ മുടങ്ങി. കാൽനടപോലും ദുരിതത്തിലായിരുന്ന യാർഡ് നിർമാണത്തിന് ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നാണ് പണം അനുവദിച്ചത്. നിർമാണം പാതിവഴിയിൽ മുടങ്ങിയതോടെ സ്റ്റാൻഡിലെത്തുന്ന യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. ജൂലൈ 27നാണ് ഗ്രൗണ്ട് കോൺക്രീറ്റ് ചെയ്യാൻ നടപടി ആരംഭിച്ചത്. വാഹനങ്ങൾ കയറി ഇറങ്ങാനുള്ള വഴി കോൺക്രീറ്റ് ചെയ്തെങ്കിലും മുഴുവനായില്ല. കോൺക്രീറ്റ് ചെയ്ത ഭാഗം ബലപ്പെടുത്താൻ വെള്ളം കെട്ടിനിർത്തിയിരിക്കുകയാണ്. ഇപ്പോൾ അനുവദിച്ച 10 ലക്ഷം രൂപയുടെ പണി പൂർത്തീകരിച്ചതായും 15 ദിവസം കഴിഞ്ഞാൽ മാത്രമേ അടുത്ത പണി തുടങ്ങുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് പണി തുടങ്ങണമെങ്കിൽ ഫണ്ട് വേണം. വാഹനം കടന്നുപോകുന്ന വഴിയുടെ ഇരുഭാഗവും പൂട്ടുകട്ട പാകാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചിട്ടുണ്ട്. അഡ്മിനിസ്േട്രറ്റിവ് ഓഫിസ് കെട്ടിടം നിർമിക്കാൻ 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വാഹനങ്ങൾ വന്നും പോയും സ്റ്റാൻഡും മാവേലിക്കര റോഡും ചളിക്കുളമായി. ഒരടിയിലധികം ഉയരത്തിലാണ് യാർഡ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. അതിന് ആനുപാതികമായി ചുറ്റുമുള്ള സ്ഥലം കൂടി ഉയർത്തിയില്ലെങ്കിൽ യാത്രക്കാർക്ക് ബസിൽ കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.