മുണ്ടൻമുടി കൊല: പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ റിവാർഡ്

തൊടുപുഴ: മുണ്ടൻമുടി കൊലക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് റിവാർഡ്. നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചുമൂടി നാലുദിവസത്തിനുള്ളിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് നേട്ടമായതായി ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അറിയിച്ചു. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസി​െൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. സി.െഎമാരായ ആൻറണി തോമസ്, ടി.എ. യൂനുസ്, എൻ.ജി. ശ്രീമോൻ, മാത്യു ജോർജ്, അലക്സാണ്ടർ, സാബു വർഗീസ് എന്നിവരടങ്ങുന്ന 40 അംഗസംഘമാണ് അന്വേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.