ചെറുതോണി: ഇടുക്കിയിൽ ആദ്യ മന്ത്രവാദക്കൊല നടന്നത് അടിമാലിക്കടുത്ത് പനംകുട്ടിയിൽ. 1981 ഡിസംബർ 17ന് നിധികിട്ടാൻ 17കാരിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് നരബലിനടത്തിയ സംഭവം കേരളത്തെ നടുക്കിയിരുന്നു. കോളിളക്കം സൃഷ്ടിച്ച സംഭവം നടന്നിട്ട് 37 വർഷം പിന്നിടുന്നു. നിധികിട്ടാൻ ദേവപ്രീതിക്കുവേണ്ടി സ്വന്തം ഭാര്യയെ നരബലി നടത്തിയത് പനംകുട്ടി ചുരുളിപ്പറമ്പിൽ മോഹനനാണ്. ഇഷ്ടദൈവമായി ഹനുമാനെ ആരാധിച്ചിരുന്ന കുടുംബമായിരുന്നു മോഹനേൻറത്. ഹനുമാൻ സേവ നടത്താൻ പൂജാമുറിയും വീട്ടിലുണ്ടായിരുന്നു. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനും ബന്ധുവുമായിരുന്നു മന്ത്രവാദി കാലടി മാണിക്യമംഗലം സ്വദേശി ഭാസ്കരൻ. വീടിെൻറ നടുമുറിക്കുള്ളിൽ നിധിയിരിപ്പുണ്ടെന്നും കിട്ടണമെങ്കിൽ ഹനുമാനെ പ്രതീപ്പെടുത്താൻ നരബലി നടത്തണമെന്നുമുള്ള മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് മോഹനൻ തെൻറ ഭാര്യ സോഫിയയെ ബലികൊടുക്കാൻ തയാറായത്. മോഹനെൻറ രണ്ടാം ഭാര്യയായിരുന്നു സോഫിയ. ആദ്യഭാര്യ പിണങ്ങിപ്പോയശേഷം പ്രണയിച്ച് കൂട്ടിക്കൊണ്ടുവന്നതാണ് സോഫിയയെ. ഈറ്റവെട്ടി പനമ്പുണ്ടാക്കി വിറ്റ് ഉപജീവനം കഴിച്ചിരുന്ന കുടുംബമായിരുന്നു മോഹനേൻറത്. കുളമാവ് മുത്തിയുരുണ്ടയാറിൽ തച്ചിലേടത്ത് വർഗീസിെൻറ മൂന്നാമത്തെ മകളായിരുന്നു സോഫിയ. ഈറ്റവെട്ടാൻ പോയ മോഹനനുമായി േപ്രമത്തിലായതോടെ വീട്ടുകാരെ ഉപേക്ഷിച്ച് സോഫിയ മോഹനനോടൊപ്പം പോവുകയായിരുന്നു. വീട്ടിൽ പൂജനടത്തി ദേഹത്ത് ശൂലംകൊണ്ട് 13 തവണകുത്തിയാണ് സോഫിയയെ കൊന്ന് നടുമുറിയിൽ കുഴിച്ചിട്ടത്. മുരിക്കാശ്ശേരി പൊലീസ് ചാർജ് ചെയ്ത് കേസിൽ മോഹനൻ, മാതാവ് രാധ, അച്ഛൻ കറുപ്പയ്യൻ, മോഹനെൻറ സഹോദരൻ ഉണ്ണി, മന്ത്രവാദി കാലടി മാണിക്യമംഗലം ഭാസ്കരൻ എന്നിവരായിരുന്നു പ്രതികൾ. കോടതി ഇവർക്ക് ജീവപര്യന്തം ശിക്ഷവിധിച്ചു. മന്ത്രവാദത്തിെൻറ സൂത്രധാരനായിരുന്ന സഹോദരൻ ഉണ്ണി ശിക്ഷാകാലാവധിക്കിടെ ജയിലിൽ മരിച്ചു. ബാക്കിയെല്ലാവരും ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.