പെരുനാട്: പ്രതിസന്ധികളെ തരണം ചെയ്താണ് സഭ എന്നും മുന്നോട്ടുപോയിട്ടുള്ളതെന്ന് ഒാർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ്. പ്രതിസന്ധിഘട്ടങ്ങളിൽ സഭ വളരുകയാണ്. ബഥനിയുടെ ചരിത്രത്തിലും ഇത് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാന്നി പെരുനാട് ബഥനി ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്ന പിതാക്കന്മാരുടെ ഓർമപെരുന്നാളിെൻറ ഭാഗമായി നടന്ന തീർഥാടനസംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യാക്കോബ് മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സഹായവിതരണം രാജു എബ്രഹാം എം.എൽ.എ നിർവഹിച്ചു. മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, ഫാ. ഷൈജു കുര്യൻ, ഫാ. ബെഞ്ചമിൻ എന്നിവർ സംസാരിച്ചു. നേരേത്ത ഡോ. യാക്കോബ് മാർ ഐേറനിയോസ് കുർബാന അർപ്പിച്ചു. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥന നടത്തി. വൈകീട്ട് നിരണം വലിയപള്ളിയിൽനിന്ന് വികാരി ഫാ. വർഗീസ് മാത്യുവിെൻറയും സഹവികാരി ഫാ. അനു ജോർജിെൻറയും നേതൃത്വത്തിലെത്തിയ തീർഥാടകരെ ആശ്രമ സുപ്പീരിയർ ഫാ. സക്കറിയ സ്വീകരിച്ചു. റാന്നി, വടശ്ശേരിക്കര, നിലക്കൽ, കനകപ്പലം മേഖലകളിൽനിന്ന് നൂറുകണക്കിന് വിശ്വാസികൾ പദയാത്രയായി എത്തിച്ചേർന്നു. ആശ്രമാംഗവും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയുമായ മാത്യൂസ് മാർ തേവോദോസിയോസ് പദയാത്രികരെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.