കോട്ടയം: . കുമരകം മുത്തേരിമടയിൽ ഞായറാഴ്ച വൈകീട്ട് 4.30 ഒാടെയായിരുന്നു അപകടം. കുമരകം നവധാര ബോട്ട് ക്ലബ് തുഴയുന്ന കരുവാറ്റ ശ്രീവിനായകൻ ചുണ്ടൻവള്ളമാണ് പരിശീലനം കാണാനെത്തിയവരുമായി വന്ന ശിക്കാരി ബോട്ടുമായി ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. ചുണ്ടൻവള്ളത്തിെൻറ ചുണ്ട് ഒടിഞ്ഞു. പിച്ചളയിൽ നിർമിച്ച ചുണ്ട് പലക തുളച്ച് ബോട്ടിെൻറ ഉള്ളിലേക്ക് കയറി കേടുപാട് സംഭവിച്ചു. പരിശീലന ട്രാക്കിലൂടെ ഫിനിഷിങ് പോയൻറിലേക്ക് അതിവേഗത്തിൽ ചുണ്ടൻവള്ളം കുതിച്ചെത്തിയപ്പോൾ മുത്തേരിമട ആറിെൻറ പടിഞ്ഞാേറ കരയിൽനിന്ന് കിഴക്കേകരയിലേക്ക് ശിക്കാരി ബോട്ട് തോട് മുറിച്ച് കടന്നതാണ് അപ്രതീക്ഷിത അപകടത്തിന് കാരണമായതെന്ന് കുമരകം പൊലീസ് പറഞ്ഞു. നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനായിരുന്നു വിനായകെൻറ പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.