നഗരസഭ ജൂബിലി പാർക്ക്​ നവീകരണം പുരോഗമിക്കുന്നു

കോട്ടയം: നാഗമ്പടം . മഴയിൽ മുടങ്ങിയ പ്രവൃത്തികൾ രണ്ടുമാസത്തിനകം പൂർത്തിയാക്കാൻ കഴിയുെമന്ന പ്രതീക്ഷയിലാണ് അധികൃതർ. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച 1.62 കോടി ഉൾപ്പെടെ 1.68 കോടിയുടെ നവീകരണമാണ് നടക്കുന്നത്. 98 ലക്ഷം രൂപയുടെ സിവില്‍ ജോലികള്‍ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ഡോ.പി.ആർ. സോന പറഞ്ഞു. ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി 6.90 ലക്ഷം കരാര്‍ നല്‍കി. നഗരസഭ ഫണ്ട് ഉപയോഗിച്ച് കളിയുപകരണങ്ങളും വാങ്ങി. പുൽത്തകിടി നിർമാണം, ഇലക്ട്രിക്കൽ ജോലികൾ, ജലസേചന സൗകര്യം‌ എന്നീ ജോലികളാണ് പൂർത്തിയായത്. പാര്‍ക്കിലെ പ്ലംബിങ്, മരംവെച്ചു പിടിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികളാണ് ഇനി അവശേഷിക്കുന്നത്. െബഞ്ചമിന്‍ ബെയ്ലിയുടെ പ്രതിമയും ബഹുരൂപി ശിൽപവുമടക്കം സ്ഥാപിച്ച പാർക്ക് ആരും തിരിഞ്ഞുനോക്കാതെ അനാഥമായിരുന്നു. പ്രമുഖ ശിൽപി രാധാകൃഷ്ണൻ മുഴുവൻ ചെലവും സ്വയം വഹിച്ച് നിർമിച്ചുനൽകിയതാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ബഹുരൂപി ശിൽപങ്ങൾ. ഇതിനൊപ്പം മ്യൂസിക് ഫൗണ്ടനും മാറ്റി സ്ഥാപിക്കും. മൂന്നുവർഷം മുമ്പ് നവീകരണത്തി​െൻറ പേരിൽ അടച്ച പാർക്ക് തുറക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നപ്പോഴാണ് നഗരസഭ ജോലികൾ ആരംഭിച്ചത്. ആധുനിക രീതിയില്‍ പാര്‍ക്ക് സജ്ജമാക്കി കുട്ടികള്‍ക്ക് കളിക്കാൻ കൂടുതല്‍ സംവിധാനം ഒരുക്കുന്നതാണ് പദ്ധതി. കോട്ടയം നഗരത്തില്‍ കുടുംബങ്ങളുടെ ഏക അവധിദിന സന്ദര്‍ശനസ്ഥലമായിരുന്നു പാര്‍ക്ക്. അവധിക്കാലത്തും വൈകുന്നേരങ്ങളിലും നൂറുകണക്കിന് കുട്ടികളാണ് പാര്‍ക്കില്‍ എത്തിയിരുന്നത്. കുട്ടികള്‍ക്ക് കളിക്കാൻ ആധുനിക നിലവാരത്തില്‍ സംവിധാനങ്ങള്‍, പുതിയ കളിപ്പാട്ടങ്ങള്‍, റിഫ്രഷ്‌മ​െൻറുകള്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ എത്തും. പരിപാടികൾ ഇന്ന് കോട്ടയം കെ.കെ. റോഡ് ഹാൻവീവ്: ഹാൻവീവ് ഒാണംമേള-രാവിലെ 10.00 കോട്ടയം ബസേലിയസ് കോളജ് ഒാഡിറ്റോറിയം: ലോക്കപ്പ് മർദനവും പൗരാവകാശവും ഏകദിന സെമിനാർ-രാവിലെ 10.00 കോട്ടയം സൗഭാഗ്യ അങ്കണം: ഒാണം-ബക്രീദ് ഖാദിമേള -രാവിലെ 10.00 പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രം: രാമായണസത്രം, രാമായണപരായണാരംഭം -രാവിലെ 9.00 കോട്ടയം നഗരസഭ അങ്കണം: ആലപ്പുഴ-കോട്ടയം ബോട്ട് സർവിസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മാർച്ചും ധർണയും -രാവിലെ 11.00 പാത്താമുട്ടം സ​െൻറ് ഗിറ്റ് കോളജ് സെമിനാർ ഹാൾ: ഒന്നാംവർഷ ബിരുദാന്തര ബിരുദം വിദ്യാരംഭം സമ്മേളനം-രാവിലെ 10.00 മള്ളൂശ്ശേരി മള്ളൂർകുളങ്ങര മഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം-രാവിലെ 7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.