കട്ടപ്പന: . കട്ടപ്പന പിച്ചിമറ്റത്തില്‍ ജിഷ്ണു സുരേന്ദ്രനാണ് (23) പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 7.30ഓടെ സാഗര ജങ്ഷനിലാണ് അപകടം. ബൈക്ക് യാത്രികനായ ജിഷ്ണുവിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ യുവാവ് ആക്രി വ്യാപാരിയെ കുത്തി കട്ടപ്പന: ആക്രി വ്യാപാരിയെ യുവാവ് കുത്തിപ്പരിക്കേൽപിച്ചു. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ ആക്രിക്കച്ചവടം നടത്തുന്ന തെങ്ങുവിള ശശിധരൻ നായരെ തെക്കേമുറിയിൽ കുഞ്ഞുമോനാണ് (36) കഠാരകൊണ്ട് കുത്തിയത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ മദ്യലഹരിയിലെത്തിയ പ്രതി പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. തട്ടിമാറ്റിയതിനാൽ ൈകയിലാണ് കുത്തേറ്റത്. എസ്.ഐ ജയൻ ജോസഫും പൊലീസുകാരും ചേർന്ന് ഇയാളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുമ്പും പല തവണ ഇയാൾ മദ്യലഹരിയിൽ അക്രമാസക്തനായിട്ടുണ്ട്. വധശ്രമത്തിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശശിധരൻ നായരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.