KTD57-JINU K JOSEPH 42 കോട്ടയം: അമേരിക്കയിലെ ടെക്സാസിൽ കോട്ടയം നീറിക്കാട് സ്വദേശി മുങ്ങി മരിച്ചു. നീറിക്കാട് കറ്റുവീട്ടിൽ ജോസഫ് ചെറിയാെൻറ മകൻ ജിനു കെ. ജോസഫാണ് (42) മരിച്ചത്. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചയോടെ ടെക്സാസിലെ ഹൂസ്റ്റണിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വിനോദയാത്രക്കിടെ അപകടമുണ്ടായെന്നാണ് നീറിക്കാെട്ട ബന്ധുക്കൾക്ക് ലഭിച്ചവിവരം. തടാകത്തിൽ സുഹൃത്തുക്കൾക്കൊപ്പം ബോട്ടിൽ മീൻപിടിക്കാൻ പോകുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഞായറാഴ്ച പുലർച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. സംസ്കാരം പിന്നീട്. മാതാവ്: ആനി ജോസഫ്. ഭാര്യ: മണലേൽ പൂഴിക്കോൽ കുടുംബാംഗം സിൻസി. മക്കൾ: അലോവ്, അലോന, അലോഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.