അതിരമ്പുഴ: ആരാധന സന്യാസിനി സമൂഹത്തിെൻറ സഹസ്ഥാപകയും പ്രഥമ അംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്‌ക ദ ഷന്താളിനെ ദൈവദാസി പദവിയിലേക്ക് ഉയർത്തി . ഇതോടെ മദറിെൻറ നാമകരണ നടപടിക്ക് ഒൗദ്യോഗിക തുടക്കമായി. ശനിയാഴ് ഉച്ചക്ക് 2.30നു അതിരമ്പുഴ സെൻറ് അല്‍ഫോന്‍സ ഹാളിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് മദർ ഷന്താളിനെ ദൈവദാസി പദവിയിലേക്ക് ഉയർത്തിെകാണ്ട് പ്രഖ്യാപനം നടത്തിയത്. നാമകരണ നടപടിയുടെ പോസ്റ്റ്ലേറ്ററെ നിയമിക്കുന്ന പത്രിക ആരാധന സന്യാസിനി സമൂഹത്തിെൻറ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഗ്രെയ്‌സ് പെരുമ്പനാനിയും നിയമനം അംഗീകരിച്ച് മാര്‍ ജോസഫ് പെരുന്തോട്ടത്തിെൻറ പത്രിക അതിരൂപത ചാന്‍സലര്‍ ഡോ. ഐസക് ആലഞ്ചേരിയും വായിച്ചു. നാമകരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായ പ്രവര്‍ത്തനങ്ങളും നാമകരണത്തിെൻറ വിവിധതലങ്ങളും ഘട്ടങ്ങളും പോസ്റ്റ്ലേറ്റർ ഡോ. ജോസഫ് കൊല്ലാറ വിശദീകരിച്ചു. നാമകരണം ആരംഭിക്കാന്‍ പോസ്റ്റ്ലേറ്റര്‍ അതിരൂപത അധ്യക്ഷന് സമര്‍പ്പിച്ച ഔദ്യോഗിക അപേക്ഷ ചാന്‍സലര്‍ വായിച്ചു. തുടർന്ന് മാര്‍ ജോസഫ് പെരുന്തോട്ടം നാമകരണം ആരംഭിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മദർ ഷന്താളിെൻറ വീരോചിത ജീവിതത്തെയും ധാര്‍മിക ജീവിതത്തെയും സംബന്ധിച്ച് അതിരൂപത തലത്തില്‍ അന്വേഷിക്കുന്നതിനും അന്വേഷണ സമിതിയെ നിയമിച്ചുമുള്ള കൽപന ചാൻസലർ വായിച്ചു. ആദ്യഘട്ടത്തിനുള്ള അന്വേഷണ സമിതിക്ക് ഒൗദ്യോഗിക അംഗീകാരം നല്‍കിയ പത്രികയും വായിച്ചു. ൈട്രബ്യൂണലിന് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള ചോദ്യാവലി നാമകരണ നടപടികളുടെ പ്രമോട്ടര്‍ ഓഫ് ജസ്റ്റിസ് ഡോ. ടോം പുത്തന്‍കളം അതിരൂപത അധ്യക്ഷന് കൈമാറി. തുടർന്ന് ഔദ്യോഗിക അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു. സത്യപ്രതിജ്ഞ ചെയ്ത് രേഖയില്‍ ആദ്യം ഒപ്പുവെച്ചത് അതിരൂപത അധ്യക്ഷനാണ്. തുടര്‍ന്ന് എപ്പിസ്‌കോപ്പല്‍ പ്രതിനിധി ഡോ. തോമസ് പാടിയത്ത്, ഡോ. ടോം പുത്തന്‍കളം, നോട്ടറി ഫാ. തോമസ് പ്ലാപ്പറമ്പില്‍, അഡ്ജങ്ട് നോട്ടറി സിസ്റ്റര്‍ മേഴ്‌സിലിറ്റ്, കോപ്പിയര്‍ സിസ്റ്റര്‍ ഗ്ലോറിസ്റ്റ, വൈസ് പോസ്റ്റ്ലേറ്റര്‍മാരായ സിസ്റ്റര്‍ ഡോ. തെക്ല , സിസ്റ്റര്‍ ആനീസ് നെല്ലിക്കുന്നേല്‍, ഡോ. ജോസഫ് കൊല്ലാറ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. നാമകരണ നടപടികളുടെ രണ്ടാം ഘട്ടമായ ആദ്യ സാക്ഷിയെ വിസ്തരിക്കുന്നതിനുള്ള സ്ഥലവും തീയതിയും പ്രഖ്യാപിച്ചു. ഫിലിപ് കുന്നത്താണ് ആദ്യ സാക്ഷി. അതിരമ്പുഴ ഫൊറോന വികാരി സിറിയക് കോട്ടയില്‍ സ്വാഗതവും ആരാധന സന്യാസിനി സമൂഹത്തിെൻറ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഗ്രെയ്‌സ് പെരുമ്പനാനി നന്ദിയും പറഞ്ഞു. വൈദികരും ആരാധന സന്യാസിനി സമൂഹത്തിെൻറ മൂന്ന് മേഖലയിലും 19 റീജനുകളില്‍നിന്നുമുള്ള പ്രതിനിധികളും മദര്‍ ഷന്താളിെൻറ കുടുംബാംഗങ്ങളും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.