കോട്ടയം: വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തത്താൽ കാർഷിക മേഖല തകർന്നടിഞ്ഞിട്ടും ക്രിയാത്മക ഇടപെടലും സഹായവുമില്ലാതെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുഖംതിരിഞ്ഞുനിൽക്കുന്നത് അപലപനീയവും നീതിനിഷേധവുമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. രണ്ടുമാസമായി തുടരുന്ന കാലാവസ്ഥ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും വൻ കൃഷിനാശമാണ് വരുത്തിയത്. വിവിധ സാമൂഹിക-സാമുദായിക-സന്നദ്ധസംഘടനകളുടെ അവസരോചിത സഹായ ഇടപെടലുകളിലൂടെയാണ് പലരും ജീവിക്കുന്നത്. സംസ്ഥാന സർക്കാറിെൻറ ഇടപെടലുകൾ ഉദ്യോഗസ്ഥതലത്തിൽ അട്ടിമറിക്കപ്പെടുന്നു. കേന്ദ്രസർക്കാർ പ്രതിനിധി വന്നുപോയിട്ടും നടപടിയില്ല. അടിയന്തര ദുരന്തനിവാരണ കർഷക സഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.