കുടമാളൂര്‍: ചങ്ങനാശ്ശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗിെൻറ നേതൃത്വത്തില്‍ കുടമാളൂരിലെ അല്‍ഫോന്‍സ ജന്മഗൃഹത്തിലേക്ക് തീര്‍ഥാടനം നടത്തി. ചങ്ങനാശ്ശേരി, അതിരമ്പുഴ, കോട്ടയം, കുടമാളൂര്‍ മേഖലകളില്‍നിന്നും മാന്നാനത്തുനിന്നും കാല്‍നടയായി തീര്‍ഥാടനം ആരംഭിച്ചു. കുടമാളൂര്‍ മേഖലയുടെ തീര്‍ഥാടനമാണ് ആദ്യം ജന്മഗൃഹത്തില്‍ എത്തിയത്. രാവിലെ ആറിന് വിവിധ ഇടവകകളില്‍നിന്ന് ആരംഭിച്ച തീര്‍ഥാടനം പനമ്പാലം സെൻറ് മൈക്കിള്‍സ് ചാപ്പല്‍ ജങ്ഷനിൽ സംഗമിച്ചശേഷം ജന്മഗൃഹത്തിലെത്തി. ചങ്ങനാശ്ശേരി, തുരുത്തി മേഖല തീർഥാടനം കോട്ടയം സി.എം.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കുറുമ്പനാടം മേഖല തീര്‍ഥാടനത്തോടു ചേര്‍ന്ന് 2.30ന് ജന്മഗൃഹത്തില്‍ എത്തിച്ചേര്‍ന്നു. ചങ്ങനാശ്ശേരി മേഖല ഡയറക്ടര്‍ ഫാ. ഫിലിപ്പോസ് കാപ്പിത്തോട്ടത്തിെൻറ കാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. പാറമ്പുഴ ബെത്‌ലഹേം പള്ളി വികാരി ഡോ. ജോബി കറുകപ്പറമ്പില്‍ സന്ദേശം നല്‍കി. അതിരമ്പുഴ മേഖല തീര്‍ഥാടനങ്ങള്‍ ആര്‍പ്പൂക്കര അമ്പലക്കവലയില്‍ ഒത്തുചേർന്നാണ് ജന്മഗൃഹത്തിലെത്തിയത്. ഫൊറോന വികാരി സിറിയക് കോട്ടയിലിെൻറ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കി. കോട്ടയം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം മേഖലകളിലെ തീര്‍ഥാടകര്‍ കോട്ടയം സി.എം.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഗമിച്ച് സംയുക്ത തീര്‍ഥാടനമാരംഭിച്ചു. കുട്ടനാട്ടില്‍നിന്ന് എത്തിയവര്‍ തീര്‍ഥാടനത്തിനുശേഷം ജന്മഗൃഹത്തില്‍ ആലപ്പുഴ മേഖല ഡയറക്ടര്‍ ഫാ. തോമസ് മുട്ടേലിെൻറ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കി. അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂര്‍ മേഖലകളില്‍നിന്നുള്ള തീര്‍ഥാടകരും എടത്വ, ആലപ്പുഴ, ചമ്പക്കുളം, പുളിങ്കുന്ന് മേഖലകളില്‍നിന്നുള്ള തീര്‍ഥാടകരും എത്തിയിരുന്നു. ഒാപറേഷൻ ഗുരുകുലം ഉൗർജിതമാക്കി പൊലീസ്; ഉഴപ്പുന്ന സ്കൂളുകൾക്ക് പഠന ക്ലാസ് കോട്ടയം: ഓപറേഷൻ ഗുരുകുലം ഉൗർജിതമാക്കും. ക്ലാസിൽ ഉഴപ്പുന്ന സ്കൂളുകൾക്ക് പഠന ക്ലാസുമായി പൊലീസ്. സ്‌കൂളുകളെ നേർരേഖയിൽ എത്തിക്കുന്നതിെൻറ ഭാഗമായുള്ള പൊലീസിെൻറ യോഗത്തിലാണ് തീരുമാനം. കോട്ടയം സബ് ഡിവിഷനിലെ അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ യോഗമാണ് ആദ്യഘട്ടമായി നടന്നത്. സെൻറ് ആൻസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ജില്ല പൊലീസ് മേധാവി ഹരിശങ്കർ ഉദ്ഘാടനം ചെയ്‌തു. കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, അഡ്മിനിസ്‌ട്രേഷൻ ഡിവൈ.എസ്.പി വിനോദ് പിള്ള എന്നിവർ അധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടെയും സംശയങ്ങൾക്ക് മറുപടി നൽകി. പദ്ധതി നടത്തിപ്പിനെക്കുറിച്ച് സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ. അരുൺകുമാർ വിശദീകരിച്ചു. പുതുപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പൽ എലിസബത്ത്, നഗരസഭ അംഗം രേഖ രാജേഷ്, സെൻറ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ബോബി തോമസ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 570ലധികം സ്‌കൂളുകൾ നിലവിൽ ഓപറേഷൻ ഗുരുകുലം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള ലഹരിമാഫിയയുടെ അക്രമങ്ങൾ തടയുന്നതിനൊപ്പം, ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികളെ കണ്ടെത്താനും ഇതുവഴി സാധിച്ചിട്ടുണ്ട്. ക്ലാസിലെത്താതെ മുങ്ങിയത് 8000 കുട്ടികൾ സ്‌കൂൾ തുറന്നത് മുതൽ ജില്ലയിലെ സ്‌കൂളുകളിൽ 8000 കുട്ടികൾ ഹാജരായില്ല. ഇതിൽ മാതാപിതാക്കളുടെ ഫോണിൽ ബന്ധപ്പെട്ട് കുട്ടികൾ ഹാജരാകാതിരുന്നതിെൻറ കാരണവും പൊലീസ് തിരക്കി. ഇവരിൽ ആറായിരത്തോളം കുട്ടികൾ മാതാപിതാക്കൾ അറിയാതെയാണ് സ്‌കൂളിൽനിന്ന് മുങ്ങിയത്. ഇവരെ കണ്ടെത്തി പൊലീസ് സംഘം രക്ഷപ്പെടുത്തി. 175 കുട്ടികൾക്ക് കൗൺസലിങ് നൽകി. ലഹരി ഉപയോഗിച്ച് അക്രമാസക്തരായ 20 കുട്ടികൾക്ക് ചികിത്സ നൽകി. നാലുവർഷമായി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ രണ്ട് കുട്ടികളെ ഗുരുകുലം പദ്ധതി വഴി രക്ഷിച്ചു. വിവരങ്ങൾ നൽകാൻ വിളിക്കുക. കോട്ടയം ഡിവൈ.എസ്.പി ഓഫിസ്- 0481 2564103, കോട്ടയം ഡിവൈ.എസ്.പി- 9497990050 ഡിവൈ.എസ്.പി അഡ്‌മിനിസ്ട്രേഷൻ- 9497990045, ഓപറേഷൻ ഗുരുകുലം കോഓഡിനേറ്റർ കെ.ആർ. അരുൺ കുമാർ- 9447267739, വനിത സിവിൽ പൊലീസ് ഓഫിസർ കെ.എം. മിനിമോൾ- 9497931888.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.