കോട്ടക്കൽ: പുതുപ്പറമ്പിൽനിന്നും കാണാതായ ആതിരയെ അന്വേഷണസംഘം തൃശൂരിൽനിന്നും കണ്ടെത്തി. ശനിയാഴ്ച രാത്രിയോടെ കോട്ടക്കലിൽ എത്തിച്ചു. ഒരു മാസത്തോളമായി തൃശൂരിൽ താമസിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച മലപ്പുറം മജിസ്ട്രേറ്റിന് മുമ്പാകെയും തിങ്കളാഴ്ച ഹൈകോടതിയിലും ആതിരയെ ഹാജരാക്കുമെന്ന് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസ് പറഞ്ഞു. എടരിക്കോട് ചുടലപ്പാറയിലെ കുറുകപറമ്പിൽ നാരായണേൻറയും പ്രജിതയുടേയും മകളാണ് ആതിര. ജൂൺ 27നാണ് വീട്ടിൽ നിന്നിറങ്ങിയത്. രക്ഷിതാക്കളുടെ പരാതിയിൽ കോട്ടക്കൽ പൊലീസിനായിരുന്നു അന്വേഷണ ചുമതല. ഇതിനിടെ ചങ്കുവെട്ടിയിലെ നിരീക്ഷണ കാമറയിൽ ആതിര നടന്നുപോകുന്നത് കണ്ടെത്തിയതോടെ നടത്തിയ അന്വേഷണം ഗുരുവായൂർ വരെയെത്തിയിരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ചങ്കുവെട്ടിയിൽനിന്നും സ്വകാര്യ ബസ് കയറി ഗുരുവായൂരിലെത്തിയ കുട്ടി പിന്നീട് എങ്ങോട്ട് പോയെന്നതായിരുന്നു പൊലീസിനെ വെട്ടിലാക്കിയത്. എസ്.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ ഗുരുവായൂർ, തൃശൂർ, കണ്ണൂർ ഭാഗങ്ങളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാറിെൻറ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളാക്കിയാണ് അന്വേഷണം പുരോഗമിച്ചിരുന്നത്. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. തുടർന്നാണ് അന്വേഷണം ജൂലൈ 27ന് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.