കാട്ടിൽ താമസവും ട്രക്കിങ്ങും വിനോദസഞ്ചാരികൾക്കായി ഗവി ബുക്കിങ്​ ഓഫിസ് തേക്കടിയിൽ തുറന്നു

കുമളി: തേക്കടി സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ താമസവും ട്രക്കിങ്ങിനും അവസരമൊരുക്കി കേരള ഫോറസ്റ്റ് െഡവലപ്മ​െൻറ് കോർപറേഷനും (കെ.എഫ്.ഡി.സി) രംഗത്തെത്തി. കോർപറേഷ​െൻറ കീഴിലുള്ള ഗവിയിൽ താമസിച്ച് വനവും വന്യജീവികളെയും കാണാനും ഗവിയിലെ തടാകത്തിൽ ബോട്ട് സവാരി നടത്താനും തേക്കടിയിൽ ആരംഭിച്ച ടിക്കറ്റ് കൗണ്ടറിൽ ബുക്കിങ് നടത്തുന്നതുവഴി സാധിക്കും. രണ്ട് വർഷത്തിലധികമായി വണ്ടിപ്പെരിയാറിൽ പ്രവർത്തിച്ചിരുന്ന ബുക്കിങ് ഓഫിസാണ് നിരന്തര ആവശ്യങ്ങളെ തുടർന്ന് തേക്കടിയിലെത്തിയത്. ടൂറിസം രംഗത്തുള്ളവരും വ്യാപാരികളുമാണ് ഓഫിസ് തേക്കടിയിൽ തുറക്കാൻ ശ്രമം നടത്തിയത്. തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് തേക്കടി തടാകത്തിലെ ബോട്ടിങ് മാത്രമാണ് ഇപ്പോഴുള്ള പരിപാടി. വനം വകുപ്പ് ട്രക്കിങ് ഉൾെപ്പടെ നിരവധി ഇക്കോ ടൂറിസം പരിപാടികൾ നടത്തുന്നുണ്ടെങ്കിലും ഇതിൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ പങ്കാളിത്തം വളരെ കുറവാണ്. സഞ്ചാരികളുടെ ഏറെ പ്രിയപ്പെട്ട സ്ഥലമാണ് കടുവ സങ്കേതത്തിനുള്ളിലെ ഗവി. എന്നാൽ, ഇവിടേക്ക് പോകണമെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ മാത്രം 14 കിലോമീറ്റർ യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനാണ് അവസാനമായത്. തേക്കടിയിലെ ബോട്ട് സവാരിക്ക് ശേഷമെത്തുന്ന സഞ്ചാരികൾക്ക് തേക്കടി ചെക്ക്പോസ്റ്റിന് സമീപത്തെ പുതിയ ഓഫിസിൽനിന്ന് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ടിക്കറ്റ് വാങ്ങി ഗവിയിലേക്ക് പോകാനാകും. ഗവിയിലേക്കുള്ള യാത്രക്കിടയിൽതന്നെ സഞ്ചാരികൾക്ക് ആന, കാട്ടുപോത്ത്, മ്ലാവ് ഉൾെപ്പടെ ജീവികളെ കാണാനാവുമെന്നത് സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കും. വിവിധ നിരക്കുകളിൽ കാടിനുള്ളിൽ താമസിക്കാനും കെ.എഫ്.ഡി.സി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതും കാടിനെ ഇഷ്ടപ്പെട്ടെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ സഹായകമാകുമെന്നാണ് അധികൃതർ കരുതുന്നത്. തേക്കടി ചെക്ക്പോസ്റ്റിന് സമീപം പുതിയ ബുക്കിങ് ഓഫിസി​െൻറ ഉദ്ഘാടനം പെരിയാർ കടുവ സങ്കേതം െഡപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ നിർവഹിച്ചു. യോഗത്തിൽ കെ.എഫ്.ഡി.സി ഡിവിഷനൽ മാനേജർ അനിൽ, ഇ.ഡി.സി അംഗങ്ങളായ സന്തോഷ്കുമാർ, ബോസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.