കോട്ടയം: ജെ.സി. ഡാനിയല്‍ ഫിലിം വെല്‍ഫെയര്‍ അസോസിയേഷെൻറ ജെ.സി. ഡാനിയേല്‍ നന്മ പുരസ്‌കാരം പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച 17 പേർക്കാണ് അവാർഡ്. ഇൗ മാസം 17ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന അവാര്‍ഡ് നിശയില്‍ പുരസ്‌കാരം സമ്മാനിക്കും. കോട്ടയം നഗരസഭയുമായി സഹകരിച്ച് നടത്തുന്ന അവാർഡ് നിശയുടെ ഉദ്ഘാടനം ഉച്ചക്ക് 2.30ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിർവഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ, നഗരസഭ അധ്യക്ഷ ഡോ. പി.ആര്‍. സോന എന്നിവർ പങ്കെടുക്കും. ഇതിെൻറ ഭാഗമായി നഗരസഭയുടെ ആശ്രയ പദ്ധതിയുടെ കീഴിലുള്ള ആശ്രിതര്‍ക്ക് സൗജന്യ ഓണക്കോടി വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ ഷോ ഡയറക്ടർ അനസ്ബി, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ അഡ്വ. നോബിൾ മാത്യു, മീഡിയ കോഒാഡിനേറ്റർ അസോസിയേഷൻ സംസ്ഥാന ട്രഷറർ രവീന്ദ്രൻ എരുമേലി, ജില്ല സെക്രട്ടറി ശോഭ എസ്. നായർ. ഡോ. പി.എന്‍. പരമേശ്വരകുറുപ്പ്, മുനിസിപ്പൽ കൗൺസിലർ രാധാകൃഷ്ണന്‍ കോയിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.