കോട്ടയം: പുതുച്ചേരി വ്യാജരജിസ്ട്രേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ജപ്‌തി ചെയ്‌ത ബെൻസ് കാർ രണ്ടുമാസമായി സർക്കാർ ഓഫിസ് മുറ്റത്ത്. പിഴത്തുകയായ 12 ലക്ഷം അടക്കാത്തതിനാൽ പൊതുമരാമത്ത് റവന്യൂ റിക്കവറി വിഭാഗം ഓഫിസ് മുറ്റത്താണ് പൊടിപിടിച്ചുകിടക്കുന്നത്. കോട്ടയത്തെ പ്രമുഖ ലോട്ടറി വ്യാപാരിയായ തിരുമലൈകുമാറിെൻറ ഉടമസ്ഥതയിലുള്ളതാണ് കാർ. വ്യാജരേഖ ഉപയോഗിച്ച് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്‌ത കാറിെൻറ പിഴത്തുകയായി 12ലക്ഷം അടക്കാനായിരുന്നു മോട്ടോർ വാഹന വകുപ്പിെൻറ നിർദേശം. മറ്റു രണ്ടു കാർകൂടി പിടിച്ചെടുക്കാൻ നടപടി ആരംഭിച്ചെങ്കിലും അവർ ഹൈകോടതിയിൽനിന്ന് സ്റ്റേ നേടി. ഇതിനിടെ കാറിെൻറ ഉടമസ്ഥൻ സർക്കാറിനെ സമീപിച്ച് പിഴത്തുക അടക്കുന്നതിന് സാവകാശം നേടിയെടുത്തു. 20 മാസംകൊണ്ട് 12ലക്ഷം അടച്ചാൽ മതിയെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ, റവന്യൂ റിക്കവറി ഉത്തരവ് സർക്കാർ പിൻവലിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.