മുണ്ടൻമുടി കൂട്ടക്കൊലപാതകം ചെറുത്തുനിൽപിനൊടുവിലെന്ന്​ നിഗമനം; അന്വേഷണം ബന്ധുക്കളിലേക്കും

* മൂന്നുതരം ആയുധങ്ങൾ ഉപയോഗിച്ചു- പോസ്റ്റ്മോർട്ടം റിപ്പോർട്ട് * അന്വേഷണം കൃഷ്ണ​െൻറ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് * വീട്ടിൽനിന്ന് 35 പവൻ കാണാതായി * മന്ത്രവാദത്തിനെത്തിയവരെ കേന്ദ്രീകരിച്ചും പരിശോധന തൊടുപുഴ: വണ്ണപ്പുറം മുണ്ടൻമുടിയിൽ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചുമൂടിയത് മൂന്ന് പേരെങ്കിലും ഉൾപ്പെട്ട സംഘമെന്ന് സൂചന. ചെറുത്തുനിന്നതിനെ തുടർന്ന് ഏറെനേരത്തെ മല്‍പ്പിടുത്തത്തിനൊടുവിലാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കത്തിയും ചുറ്റികയുമടക്കം ആയുധങ്ങളുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ തലക്കേറ്റ ആഴമേറിയ മുറിവുകളാണ് നാലുപേരുടെയും മരണകാരണമായത്. കമ്പകക്കാനം കാനാട്ട് കൃഷ്ണൻ (54) ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരെയാണ് ബുധനാഴ്ച വീടിന് സമീപം കൊന്ന് കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും സ്വന്തക്കാരുമടക്കം അമ്പതോളം പേരെ ചോദ്യംെചയ്ത അന്വേഷണ സംഘത്തിന് കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച് ചില നിർണായക സൂചനകൾ ലഭിച്ചെങ്കിലും വ്യക്തത വരുത്താനായിട്ടില്ല. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസി​െൻറ നേതൃത്വത്തിൽ സൈബർ വിഭാഗവും ഉൾപ്പെട്ട 40 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീടും പരിസരവും കൃത്യമായി അറിയാവുന്ന ഒന്നോ അതിലധികമോ ആളുകൾ കൊല നടത്തുംമുമ്പ് കൃഷ്ണ​െൻറ വീട്ടിലെത്തിയിരുന്നതായാണ് നിഗമനം. ഇതിനാലാണ് മുൻവാതിൽ തകര്‍ക്കാതെ വീട്ടിൽ പ്രവേശിക്കാൻ സാധിച്ചത്. വീട്ടിലെത്തിയവരുമായി തർക്കമുണ്ടായതായും പൊലീസ് കരുതുന്നു. വാക്കേറ്റം രൂക്ഷമായപ്പോൾ വീട്ടിലെത്തിയവർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ കാത്തുനിന്നവർ എത്തിയിട്ടുണ്ടാകാം. ഇവരുംകൂടി ചേര്‍ന്നാണ് അസമാന്യ ആരോഗ്യമുള്ള കൃഷ്ണനെയും മകനെയും വെട്ടിവീഴ്ത്തുകയും പിന്നീട് സുശീലയെയും മകളെയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ടാവുകയെന്നാണ് കരുതുന്നത്. മൂന്നുതരം ആയുധങ്ങൾ ഒരേസമയം ആക്രമണത്തിന് ഉപയോഗിച്ചതായാണ് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നിർവഹിച്ച ഡോക്ടർമാർ പൊലീസിന് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലെ സൂചന. ഇതിൽനിന്നാണ് സംഭവത്തിൽ മൂന്നോ അതിലധികമോ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന പൊലീസ് നിഗമനം. മൃതദേഹങ്ങൾ കൊണ്ടുപോയി കുഴിച്ചിെട്ടന്ന് വ്യക്തമായതും കൂടുതൽപേർ ഉൾപ്പെട്ടതിന് തെളിവായി. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ, അസിസ്റ്റൻറ് പ്രഫ. ഡോ. സന്തോഷ് ജോയി എന്നിവരാണ് പോസ്റ്റ്മോർട്ടം നടത്തിയത്. കൊലപാതകം നടത്തിയത് ക്വേട്ടഷൻ സംഘമല്ലെന്ന നിഗമനത്തിൽ വീടുമായി അടുപ്പമുണ്ടായിരുന്നവരെയും അടുത്ത ബന്ധുക്കളെയുമാണ് പൊലീസ് സംശയിക്കുന്നത്. മന്ത്രവാദവുമായി ബന്ധപ്പെട്ട് രാത്രി എത്തിയിരുന്ന ചിലരെ കേന്ദ്രീകരിച്ചും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. കവർച്ചയടക്കം സാധ്യതകളും പരിശോധിക്കുന്നു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവൻ ആഭരണങ്ങൾ കാണാതായിട്ടുണ്ട്്. വലിയൊരു തുക വരാനുണ്ടെന്ന് ഏപ്രിലിൽ വീട്ടിെലത്തിയ സഹോദരി ഒാമനയോട് സുശീല പറഞ്ഞിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.