പുതുപ്പള്ളി: നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തിരുവഞ്ചൂര്‍ മാനത്താട്ട് തോമസിെൻറ മകന്‍ ചെറിയാൻ തോമസാണ് (ജിസന്‍ -20) മരിച്ചത്. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരായ തിരുവഞ്ചൂര്‍ സ്വദേശികളായ പാറേപ്പറമ്പില്‍ അജയ് (23), തൈപ്പറമ്പിൽ ഗോപു (22) എന്നിവെര കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കാർ ഡ്രൈവർ കൂത്രപ്പള്ളി സ്വദേശി റോണി (34), യാത്രക്കാരായ വര്‍ഗീസ് (60), ഭാര്യ റോസമ്മ (50), മകള്‍ ജിസ (28) എന്നിവരെ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 11.30ന് പുതുപ്പള്ളി കവലയിലാണ് അപകടം. കോട്ടയം ഭാഗത്തുനിന്ന് കറുകച്ചാല്‍ റോഡിലേക്ക് വന്ന കാര്‍ നിയന്ത്രണംവിട്ട് ഇരവിനെല്ലൂര്‍ റോഡില്‍നിന്ന് മണര്‍കാട്ടേക്കുപോയ ബൈക്കിടിച്ച് തെറിപ്പിച്ചശേഷം അടച്ചിട്ട കടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. പുതുപ്പള്ളിയിലെ റസ്‌റ്റാറൻറിലെ ജീവനക്കാരാണ് മരിച്ച ജിസനും പരിക്കേറ്റ അജയും ഗോപുവും. ജോലി കഴിഞ്ഞ് തിരുവഞ്ചൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. കാറോടിച്ചിരുന്നയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി ഇൗസ്റ്റ് പൊലീസ് പറഞ്ഞു. ജിസെൻറ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.