തൊടുപുഴ: കൃഷ്ണൻ മന്ത്രവാദിയായിരുന്നില്ലെന്നും ചെറിയ പൂജകൾ മാത്രമാണ് ചെയ്തിരുന്നതെന്നും കൊല്ലപ്പെട്ട സുശീലയുടെ സഹോദരി ഒാമന. എന്നാൽ, പലരും അദ്ദേഹത്തെ മന്ത്രവാദിയായാണ് ചിത്രീകരിച്ചത്. ഇത് തെറ്റാണ്. രണ്ടുമാസം മുമ്പ് രാജാക്കാട്ടുനിന്ന് കുടുംബസമേതം ഇവിടെയെത്തി താമസിച്ചിരുന്നു. ആ സമയം ഒരു ദുരൂഹതയും തങ്ങൾക്ക് തോന്നിയിട്ടില്ലെന്നും ഒാമന പറയുന്നു. അഞ്ച് സഹോദരിമാരിൽ ഏറ്റവും സേന്താഷവതിയായാണ് സുശീല വളർന്നത്. വലിയൊരു തുക സ്ത്രീധനമായി നൽകിയാണ് സുശീലയെ വിവാഹം ചെയ്തയച്ചത്. സ്വർണവും മറ്റും വിറ്റാണ് കമ്പകക്കാനത്ത് ഒരേക്കർ സ്ഥലം വാങ്ങിയത്. 17 വർഷത്തോളം ഈ സ്ഥലത്ത് ഷെഡ് കെട്ടിയാണ് കൃഷ്ണനും സുശീലയും രണ്ടു കുട്ടികളും താമസിച്ചത്. 2015 ഏപ്രിലിലാണ് വീട് നിർമിച്ചത്. ദോഷങ്ങൾ മാറ്റുന്ന പൂജകൾ കൃഷ്ണൻ ചെയ്തിരുന്നതായി സുശീല പറഞ്ഞിട്ടുണ്ട്. ഇതിൽനിന്ന് കിട്ടുന്ന വരുമാനം സ്വരുക്കൂട്ടിയാണ് സ്വർണം വാങ്ങിയത്. മറ്റ് സഹോദരങ്ങളായ ബിന്ദു, ബീന, രാജു, ബിജു എന്നിവരും രാജാക്കാട്ടുനിന്ന് സംസ്കാര ചടങ്ങുകൾക്കെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.