നെടുങ്കണ്ടം: പഞ്ചായത്ത് 16ാം വാർഡ് ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നു. വാർഡ് അംഗം ഷിജി പൗലോസ് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. വനിത വാർഡായ ഇവിടെ ഇരുമുന്നണികളും സ്ഥാനാർഥികളെ കണ്ടെത്തി. കേരള കോൺഗ്രസും ഇടതു സ്വതന്ത്രയും തമ്മിലാണ് മത്സരം. യു.ഡി.എഫിനായി കേരള കോൺഗ്രസിലെ ബിന്ദു ബിജുവും ഇടതു സ്ഥാനാർഥിയായി സി.പി.എം സ്വതന്ത്ര സൂസൻ സാബുവും മത്സരരംഗത്തിറങ്ങാനാണ് സാധ്യത. ടൗൺ വാർഡായ ഇവിടം യു.ഡി.എഫിെൻറ കുത്തകയാണെന്നാണ് അവകാശവാദം എന്നാൽ, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഹൈറേഞ്ച് സംരക്ഷണസമിതിയുടെ സ്ഥാനാർഥിയെ രംഗത്തിറക്കി വാർഡ് പിടിച്ചെടുത്തിരുന്നു. കത്തോലിക്ക ഭൂരിപക്ഷ വാർഡാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സമിതിയുടെ സ്ഥാനാർഥി ഷിജി പൗലോസ് കേരള കോൺഗ്രസിലെ ബിൻസി സാബുവിനെ 32 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് കുടുംബത്തിൽനിന്ന് അടർത്തിയെടുത്ത ഇടത് സ്വതന്ത്രയെയാണ് മത്സര രംഗത്തിറക്കുന്നതെന്ന ആക്ഷേപവും ഉണ്ട്. നെടുങ്കണ്ടത്തെ പകൽവീടിനോട് അവഗണനയെന്ന് ആക്ഷേപം നെടുങ്കണ്ടം: 10 വർഷമായി പ്രവർത്തിക്കുന്ന പകൽവീടിന് സഹായം നൽകാതെ ഏഴുകുംവയലിലും തൂക്കുപാലത്തും പുതിയ പകൽവീടുകൾ ആരംഭിച്ചതിനെതിരെ ന്യൂ ജവഹർ വയോജന ചാരിറ്റിബിൾ സൊസൈറ്റി പ്രസിഡൻറ് ഒ. ദിവാകരൻ രംഗത്ത്. നെടുങ്കണ്ടം പഞ്ചായത്ത് കെട്ടിടത്തിൽ പത്ത് വർഷമായി പ്രവർത്തിക്കുന്ന പകൽവീടിനെ അധികൃതർ അവഗണിക്കുന്നു. ഒരു ആനുകൂല്യവും അനുവദിച്ചില്ലെന്ന് മാത്രമല്ല പകൽവീട് ആരംഭിച്ചപ്പോൾ അനുവദിച്ചുതന്ന കസേര, ഫാനുകൾ, കട്ടിൽ, ടി.വി തുടങ്ങിയ പല സാധനങ്ങളും പലപ്പോഴായി പഞ്ചായത്ത് കൊണ്ടുപോയി. ന്യൂ ജവഹർ വയോജന ചാരിറ്റിബിൾ സൊസൈറ്റി നേതൃത്വത്തിൽ ജോയ്സ് ജോർജ് എം.പിക്കും മന്ത്രി എം.എം. മണിക്കും പരാതി നൽകി. സർക്കാർ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ടിൽനിന്ന് അഞ്ച് ശതമാനം വയോജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്ന നിയമം നിലനിൽക്കെയാണ് അവഗണന. ഈ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതായും ദിവാകരൻ ആരോപിച്ചു. അവഗണന തുടർന്നാൽ പകൽവീടിനെ ആശ്രയിക്കുന്ന വയോജനങ്ങൾ സമരരംഗത്ത് ഇറങ്ങുമെന്നും ദിവാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.