നിപ ​ൈവറസ്​: കേരളത്തിലെ വിമാനത്താവളങ്ങളിലെ ചരക്കുനീക്കത്തിൽ വൻകുറവ്

കോയമ്പത്തൂർ, മംഗലാപുരം എന്നിവിടങ്ങളിൽ വർധന അബ്ദുൽ റഉൗഫ് മലപ്പുറം: നിപ വൈറസ് ബാധയെ തുടർന്ന് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ചരക്കുനീക്കം കുത്തനെ കുറഞ്ഞു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ 2018-19 സാമ്പത്തിക വർഷത്തി​െൻറ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) മുൻവർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 25.88 ശതമാനം ഇടിവാണ് ചരക്കുനീക്കത്തിലുണ്ടായിരിക്കുന്നത്. 2017ൽ ഇതേ കാലയളവിലുണ്ടായിരുന്നതിനെക്കാൾ 60.29 ശതമാനം ചരക്കുനീക്കമാണ് മൂന്ന് വിമാനത്താവളങ്ങളിലായി കുറഞ്ഞത്. അതേസമയം, കോയമ്പത്തൂർ, മംഗലാപുരം വിമാനത്താവളങ്ങളിൽ ചരക്കുനീക്കം വർധിക്കുകയും ചെയ്തു. ഇൗ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ മൂന്നിടത്തുമായി 22,121 ടൺ ചരക്കുനീക്കമാണ് നടന്നത്. 2017ൽ ഇത് 29,846 ടൺ ആയിരുന്നു. ഇക്കുറി തിരുവനന്തപുരം 5,188, കൊച്ചി 13,551, കോഴിക്കോട് 3,382 ടൺ മാത്രമാണ് ചരക്കുനീക്കം. കഴിഞ്ഞ തവണ ഇത് തിരുവനന്തപുരം 7,037, കൊച്ചി 18,096, േകാഴിക്കോട് 4,713 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞവർഷം ജൂണുമായി താരതമ്യം ചെയ്യുേമ്പാൾ ഇത്തവണ ഏറ്റവും കുറവ് വന്നിരിക്കുന്നത് കോഴിക്കോടാണ്. 80.9 ശതമാനം. 2017ൽ കോഴിക്കോട് 1,611 ടൺ ഉണ്ടായിരുന്നത് ഇക്കുറി 307 ആയാണ് ഇടിഞ്ഞത്. തിരുവനന്തപുരം 2,314 ടൺ ചരക്കുനീക്കമുണ്ടായിരുന്നത് 832 ആയും (64 ശതമാനം കുറവ്) കൊച്ചി 5,751 ടൺ ഉണ്ടായിരുന്നത് 2,703 ടണ്ണായും (കുറവ് 53 ശതമാനം) ജൂണിൽ കുറഞ്ഞു. നിപ വൈറസ് സ്ഥീരികരിച്ച മേയിൽ മുൻ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ െകാച്ചിയിൽ 10.3ശതമാനവും തിരുവനന്തപുരം 9.7 ശതമാനവും കോഴിക്കോട് 2.3 ശതമാനവും കുറവ് വന്നിരുന്നു. അതേസമയം, ജൂണിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ 114 ശതമാനവും മംഗലാപുരത്ത് 187.5 ശതമാനവും വർധനയാണ് ചരക്കുനീക്കത്തിലുണ്ടായിരിക്കുന്നത്. 2017 ജൂണിൽ 93 ടൺ മാത്രമുണ്ടായിരുന്നത് ഇക്കുറി കോയമ്പത്തൂരിൽ 199 ടണ്ണായാണ് വർധിച്ചത്. മംഗലാപുരത്ത് 216 ആയിരുന്നത് 621 ആയും വർധിച്ചു. കേരളത്തിൽനിന്ന് വിലക്കുള്ളതിനാൽ ഇൗ സമയം നിരവധി പേർ മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളെയായിരുന്നു ചരക്കുനീക്കത്തിനായി ആശ്രയിച്ചിരുന്നത്. നിപ വൈറസ് ബാധയെ തുടർന്ന് മേയ് 27 മുതലാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് ഗൾഫിലേക്കുള്ള കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിേലക്കായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്. വൈറസ് വിമുക്തമായി പ്രഖ്യാപിച്ചതിനാൽ ജൂലൈ 12ഒാടെയാണ് ചരക്കുനീക്കം പുനരാരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.