ബിഹാർ വിഭജിച്ച്​ പുതിയ സംസ്​ഥാനം രൂപവത്​കരിക്കണമെന്ന്​ ബി.ജെ.പി എം.പി

ന്യൂഡൽഹി: ബിഹാറിലെ വടക്കൻ, കിഴക്കൻ മേഖലകളെ ചേർത്ത് മിഥിലാഞ്ചൽ സംസ്ഥാനം രൂപവത്കരിക്കണമെന്ന് ബി.ജെ.പി എം.പി കീർത്തി ആസാദ്. പതിറ്റാണ്ടുകളായി മേഖലയിൽ തുടരുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാൻ ശരിയായ വഴി വിഭജനമായിരിക്കുമെന്ന് ലോക്സഭയിൽ ശൂന്യവേളയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മൈഥിലി ഭാഷ സംസാരിക്കുന്നവർ ഭൂരിപക്ഷമുള്ള പ്രദേശമാണ് മിഥില. മുസഫർപുർ, പുർണിയ, ദർബംഗ മേഖലകൾ ചേർത്ത് മിഥിലാഞ്ചൽ രൂപവത്കരിക്കണമെന്നത് സ്വാതന്ത്ര്യത്തിന് തൊട്ടുടനെ ഉയർന്ന ആവശ്യമാണ്. മേഖലയുടെ പൂർവകാല പ്രതാപത്തെക്കുറിച്ച് ലോക്സഭയിൽ സംസാരിച്ച കീർത്തി ആസാദ്, നിലവിലെ പരിതാപകരമായ അവസ്ഥയിലേക്കും വിരൽചൂണ്ടി. അച്ചടക്കനടപടിയുടെ ഭാഗമായി 2015 മുതൽ പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണ് മുൻ ക്രിക്കറ്റർ കൂടിയായ ദർബംഗ എം.പി കീർത്തി ആസാദ്. അരുൺ ജെയ്റ്റ്ലിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചതി​െൻറ പേരിലായിരുന്നു അച്ചടക്കനടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.