ന്യൂഡൽഹി: വ്യാജ പിഎച്ച്.ഡി പ്രബന്ധങ്ങൾ കണ്ടെത്തി യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ. ഇവർ കണ്ടെത്തിയ മൂന്ന് പ്രബന്ധങ്ങളിൽ രണ്ടെണ്ണത്തിൽ വിവിധ സർവകലാശാലകളിലെ വൈസ്ചാൻസലർമാർക്കും പങ്കുള്ളതായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയ സഹമന്ത്രി സത്യപാൽ സിങ് രാജ്യസഭയിൽ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇത്തരത്തിലുള്ള മൂന്ന് കേസ് കണ്ടെത്തിയതായി യു.ജി.സി തങ്ങളെ അറിയിച്ചുവെന്നും പോണ്ടിച്ചേരി സർവകലാശാല വൈസ് ചാൻസലർ ചന്ദ്ര കൃഷ്ണമൂർത്തി, വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിലെ റീഡർ അനിൽകുമാർ ഉപാധ്യായ്, ലഖ്നോവിലെ ഡോക്ടർ എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാലയിലെ വൈസ് ചാൻസലർ വിനയ്കുമാർ പഥക് എന്നിവർക്ക് ഇതിൽ പങ്കുണ്ടെന്നും സത്യപാൽ സിങ് സഭയെ അറിയിച്ചു. തുടർന്ന് ചന്ദ്ര കൃഷ്ണമൂർത്തിയെ തൽസ്ഥാനത്തുനിന്ന് നീക്കി. ബാക്കിയുള്ള രണ്ടു പേർക്കെതിരെ നടപടി സ്വീകരിക്കാൻ മറ്റ് രണ്ട് യൂനിവേഴ്സിറ്റികൾക്കും നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.