പൗ​ര​ത്വ​പ്പ​ട്ടി​ക; ബി.​ജെ.​പി എം.​പി​യു​ടെ സ​ഹോ​ദ​ര​പു​ത്ര​നും പ​ട്ടി​ക​യി​ലി​ല്ല

ന്യൂഡൽഹി: അസമിലെ വിവാദമായ പൗരത്വപ്പട്ടികയിൽ ബി.ജെ.പി എം.പി ബിജോയ ചക്രവർത്തിയുടെ സഹോദര പുത്രനും ഇല്ല. മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദി​െൻറ മരുമകനും മറ്റു മൂന്നു ബന്ധുക്കളും പട്ടികയിൽനിന്ന് പുറത്തായതിനു പിന്നാലെയാണ് ബി.ജെ.പി എം.പിയുടെ ബന്ധുവും പട്ടികക്ക് പുറത്താണെന്ന വിവരം അറിയുന്നത്. മരുമകൻ വിദേശത്തായതു കൊണ്ടാണ് പുതുക്കിയ പൗരത്വപ്പട്ടികയിൽ ഉൾപ്പെടാതെ പോയതെന്നും തെറ്റുതിരുത്താൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും ബിജോയ പറഞ്ഞു. പൗരത്വപ്പട്ടിക പുതുക്കുന്നതിൽ അസമിലെ ബി.ജെ.പി സർക്കാറി​െൻറ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് അവർ തുടർന്നു. 1951ന് ശേഷം ആദ്യമായാണ് പട്ടിക പുതുക്കുന്നത്. എന്നാൽ, ലക്ഷക്കണക്കിന് യഥാർഥ പൗരന്മാരെ അവഗണിച്ചാണ് പട്ടിക തയാറാക്കിയതെന്നും മുസ്ലിംകളെ സർക്കാർ തഴയുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.