ന്യൂഡല്‍ഹി: ക്ഷീരമേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ ചെറുകിട ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരവ്യവസായത്തിനും സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എം.പി.വീരേന്ദ്രകുമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ പാല്‍ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും വിദേശത്തുനിന്ന് വലിയതോതില്‍ പാല്‍ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. ഇത് പാലിെൻറ വില കുറയാന്‍ കാരണമാകുന്നു. ക്ഷീരകര്‍ഷകരില്‍ 70 ശതമാനവും ചെറുകിടക്കാരാണ്. സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുംമുമ്പ് കേന്ദ്രം, സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.