കോട്ടയം: ഒാവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ സ്വകാര്യ ബസ് തടഞ്ഞിട്ട രണ്ട് ൈബക്ക് യാത്രക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ബസിൽ കയറിയ ഇവരുടെ കൈയിലുണ്ടായിരുന്ന സിഗരറ്റ് കുറ്റിയിൽനിന്ന് ചാരം ദേഹത്ത് തെറിച്ചതായി യുവതി ആരോപിച്ചതും സംഘർഷത്തിന് ഇടയാക്കി. വ്യാഴാഴ്ച വൈകീട്ട് 7.30ന് മെഡിക്കൽ കോളജ് കുരിശുപള്ളിക്ക് സമീപമായിരുന്നു സംഭവം. കോട്ടയം-ഏറ്റുമാനൂർ റൂട്ടിൽ സർവിസ് നടത്തുന്ന കരുണ ബസാണ് ബൈക്കിലെത്തിയ രണ്ടുപേർ തടഞ്ഞിട്ടത്. കുമാരനല്ലൂരിൽ വെച്ച് ബസ് ബൈക്കിനെ മറികടന്നു. ഇതിനിടെ, ബസിൽനിന്ന് വെള്ളം ഇരുവരുടെയും ശരീരത്ത് തെറിച്ചെന്ന് ആരോപിച്ചായിരുന്നു തർക്കം. തുടർന്നു കുരിശുപള്ളി ഭാഗത്തുവെച്ച് ഇരുവരും ബസ് തടഞ്ഞിട്ടു. ബസ് തടഞ്ഞതോടെ 15 മിനിറ്റ് ഗതാഗതവും തടസ്സപ്പെട്ടു. തുടർന്ന് ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി രണ്ടുപേരെയും കസ്റ്റഡിയിെലടുത്തു. സ്റ്റേഷനിൽ എത്തിച്ച ഇരുവർക്കുമെതിരെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കേസെടുത്തു. പരിപാടികൾ ഇന്ന് ബേക്കര്‍ ജങ്ഷൻ ഖാദി ഗ്രാമസൗഭാഗ്യ ഓഫിസ് അങ്കണം: ഓണം-ബക്രീദ് ഖാദിമേള ഉദ്ഘാടനം, മന്ത്രി കെ. രാജു -വൈകു. 5.00 ജില്ല പഞ്ചായത്ത് ഒാഡിറ്റോറിയം: 100 ശതമാനം വിജയം നേടിയ സ്കൂളിെല പ്രഥമാധ്യാപകർക്ക് അനുമോദനം -ഉച്ച. 2.00 കോട്ടയം കമേഴ്സ്യൽ ബാങ്ക് എംപ്ലോയീസ് ഹാൾ: ബാങ്ക് റിട്ട. ജീവനക്കാർക്കായി ആരോഗ്യ ഇൻഷുറസ് ബോധവത്കരണ ക്യാമ്പ് -രാവിലെ 10.00 അയ്മനം കൃഷിഭവൻ: കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ചവർക്കായി കർഷക അദാലത് -രാവിലെ 10.00 േകാട്ടയം സി.െഎ.ടി.യു ഒാഫിസ്: ജില്ല മോേട്ടാർ വ്യവസായ സംരക്ഷണ സമിതി ജില്ല കൺവെൻഷൻ -രാവിലെ 10.00 കുമരകം കവണാറ്റിൻകര: ജില്ല ഭരണകൂടം, ജില്ല നിയമസേവന കേന്ദ്രം, അമൃത ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് -ഉച്ച. 2.00 കോട്ടയം പുത്തനങ്ങാടി കുരിശുപള്ളി: ധ്യാനം -രാവിലെ 10.30 പുതുപ്പള്ളി സെൻറ് േജാർജ് വലിയ പള്ളി: ആദ്യവെള്ളിയും മർത്തശ്മൂനി അമ്മയുടെ ഒാർമപ്പെരുന്നാളും -രാവിലെ 10.00 മുണ്ടക്കയം ടൗൺ: പഞ്ചായത്തിെൻറ ദുരിതാശ്വാസ സഹായവണ്ടി യാത്ര ഫ്ലാഗ് ഓഫ് -രാവിലെ 9.00 കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയം: കടുത്തുരുത്തി നിയോജകമണ്ഡലം രോഗപ്രതിരോധ ജാഗ്രത യോഗം -വൈകു. 3.00 ആർപ്പൂക്കര തൊമ്മൻ കവല എൻ.എസ്.എസ് ഹാൾ: പകർച്ചവ്യാധി തടയാൻ സൗജന്യ ഹോമിയോ െമഡിക്കൽ ക്യാമ്പ് -രാവിലെ 10.00 കൂരോപ്പട പങ്ങട കന്നുകുഴി ആർ.പി.എസ്: ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് -രാവിലെ 10.00 കാണക്കാരി: എൻ.എസ്.എസ് കരയോഗം ഹാൾ: രാമായണ മാസാചരണം, രാമായണ പാരായണം -വൈകു. 6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.