ഇടുക്കി: അണക്കെട്ട് തുറന്ന് വിടുന്നതിന് മുന്നോടിയായി ജില്ല ഭരണകൂടം അതിജാഗ്രത (ഒാറഞ്ച് അലർട്ട് ) നിർദേശംപുറപ്പെടുവിച്ചതോടെ പെരിയാർ തീരവാസികൾ ഒഴിഞ്ഞുപോക്ക് തുടങ്ങി. തടിയമ്പാട് മേഖലയിൽനിന്ന് ചൊവ്വാഴ്ച ചിലർ ബന്ധുവീടുകളിലേക്ക് മാറി. പലരും റെഡ് അലർട്ട് വന്നശേഷം മാറാനുള്ള തീരുമാനത്തിലാണ് . തടിയമ്പാട് ചപ്പാത്തിെൻറ കരകളിലെ ചില വ്യാപാരശാലകൾ ചൊവ്വാഴ്ച തുറന്നില്ല. അൻപതോളം കുടുംബങ്ങൾക്ക് ഇവിടെ റവന്യൂ വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിൽ ഇരുപതോളം പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചിരിക്കുന്നത്. വെള്ളം കയറാൻ സാധ്യതയുള്ള വീടുകൾ, കടകൾ എന്നിവിടങ്ങളിൽ റവന്യൂവിഭാഗം നേരിെട്ടത്തിയാണ് നോട്ടീസ് നൽകിയത്. അണക്കെട്ടിെൻറ ഷട്ടറുകൾ ഉയർത്തി ചെറുതോണിയാറ്റിലൂടെ വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കുന്ന സാഹചര്യത്തിൽ അപകടമുണ്ടാകുമെന്നാണ് നോട്ടീസിൽ പറയുന്നത്. അതിനാൽ മാറിത്താമസിക്കണമെന്നും നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് പലരുംകടകൾ അടച്ചിടാനും വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറാനും തീരുമാനിച്ചത്. ചപ്പാത്തിൽ വെള്ളമുയർന്നാൽ ഇതിെൻറ കരയിലുള്ള വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഡാം തുറക്കുന്നതിലെ അനിശ്ചിതത്വം കണക്കിലെടുത്ത് നോട്ടീസ് കിട്ടിയ പലരും മാറുന്നത് മാറ്റിവെച്ചിട്ടുണ്ട്. ഭീഷണിയുള്ള വീടുകളിൽ താമസിക്കുന്നവരെ മാറ്റിതാമസിപ്പിക്കാൻ നടപടിയായിട്ടുണ്ടെന്ന് കലക്ടർ കെ. ജീവൻബാബു അറിയിച്ചു. ചിലർ സ്വയം മാറിത്തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.