കോട്ടയം: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയിൽ താഴ്ത്തി നിർത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പെരിയാർ ആക്ഷൻ കൗൺസിൽ മുൻ ചെയർമാൻ അഡ്വ. സി.പി. റോയി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാലവർഷാരംഭത്തിൽ തന്നെ ഇടുക്കി ജില്ലയിലെ ഡാമുകൾ ഒന്നിച്ചു നിറഞ്ഞ സാഹചര്യത്തിൽ ഭൂമികുലുക്ക സാധ്യത മുന്നിൽ കണ്ടുള്ള നടപടികളാണ് ആവശ്യം. 1970ലെ മുല്ലപ്പെരിയാർ കരാർ പുനഃപരിശോധിക്കണമെന്നും ഇതിനായി സർവകക്ഷിസംഘം പ്രധാനമന്ത്രിയെ സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.