​സ്വാമിയാശാൻ പടിയിറങ്ങി; ഇനി അഭിനയം കെ.എസ്​.ആർ.ടി.സിക്കായി

കോട്ടയം: കെ.എസ്.ആർ.ടി.സി ബസി​െൻറ ഡ്രൈവർ സീറ്റിൽനിന്ന് സ്വാമിയാശാൻ എന്ന ജി. ജഗദീശ് പടിയിറങ്ങി. ഇനി കെ.എസ്.ആർ.ടി.സിക്കായി വേഷപ്പകർച്ച. ജോലിയിലിരിക്കെ സാംസ്കാരിക ഘോഷയാത്രകളിൽ പ്രച്ഛന്നവേഷത്തിൽ നിറസാന്നിധ്യമായിരുന്ന സ്വാമിയാശാൻ ടെലിഫിലിമുകളിലും വേഷമിട്ടിരുന്നു. കെ.എസ്.ആർ.ടി.സിയുടെ പ്രശ്നവും പരിഹാരവും എന്ന വിഷയം ആസ്പദമാക്കി ഡോക്യുമ​െൻററിയുടെ തിരക്കിനിടയിലാണ് പടിയിറക്കം. ഡോക്യൂമ​െൻററിയുടെ നിർമാണം മാത്രമല്ല, ഡ്രൈവറുടെ വേഷത്തിൽ ഉടനീള കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിക്കും. സർവിസിലിരിക്കേ അഭിനയിക്കാൻ സഹായങ്ങൾ നൽകിയ കോർപറേഷനോടുള്ള കടം വീട്ടൽ കൂടിയാണ് ഡോക്യുമ​െൻററി. കോർപറേഷനിലും നാട്ടിലും ഒട്ടേറെപേരെ ഡ്രൈവിങ് പരിശീലിപ്പിച്ചതിലൂടെയാണ് സ്വാമിയാശാൻ എന്ന വിളിപ്പേര് വന്നത്. പരാധീനതയിൽ ഉഴലുന്ന കെ.എസ്.ആർ.ടി.സിയുടെ അടിസ്‌ഥാന പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും തേടിയാണ് അവതരണം. ഇതിനായി വിവിധ യൂനിയനുകളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. പൊതുമേഖല സ്‌ഥാപനത്തി​െൻറ ആരംഭം മുതൽ ഇന്നുവരെയുള്ള ചരിത്രവും പിന്നിട്ടവഴികളും ദൃശ്യങ്ങളാക്കി മാറ്റും. കോർപറേഷനിലെ നിലവിലെ കലാകാരന്മാർക്കും വിരമിച്ചവർക്കുംഅവസരം നൽകും. രണ്ടുമാസത്തിനകം ചിത്രീകരണം പൂർത്തിയാക്കുന്ന ഡോക്യുമ​െൻററി കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് സൗജന്യമായി പ്രദർശിപ്പിക്കും. നേരേത്ത ചരിത്ര ഡോക്യുമ​െൻററികളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശൻ സംപ്രേക്ഷണം ചെയ്ത സ്വാമി വിവേകാനന്ദൻ, ഏഴരപ്പൊന്നാന എന്നിവയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രണ്ടു സിനിമകളും പുറത്തിറങ്ങാനുണ്ട്. കാരുണ്യ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നതാണ് അവധി ദിവസങ്ങളിലെ വിനോദം. വിരമിക്കൽ ദിനത്തിലെ ആഘോഷവും അനാഥമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചും വസ്ത്രങ്ങൾ വിതരണം ചെയ്തുമായിരുന്നു. ഏറ്റുമാനൂർ തൊണ്ണംമാക്കിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെയും മാടവത്താഴത്ത് എം.കെ. സരസമ്മയുടെയും മകനാണ്. 18 വർഷം ഡ്രൈവറായി ജോലി ചെയ്തു. ഇതിനിടെ, മൂന്നുതവണ മാതൃക ഡ്രൈവർക്കുള്ള അവാർഡും കിട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.