ഈരാറ്റുപേട്ടയില്‍ പട്ടാളത്തി​െൻറ റൂട്ട്മാര്‍ച്ച്

ഈരാറ്റുപേട്ട: നഗരത്തില്‍ കേന്ദ്രസേന റൂട്ട്മാർച്ച് നടത്തി. റാപ്പിഡ് ആക്ഷൻ ഫോഴ്്സ് 105ാം ബറ്റാലിയ​െൻറ നേതൃത്വത്തിലായിരുന്നു റൂട്ട്മാര്‍ച്ച്. ആവശ്യഘട്ടത്തിൽ സുരക്ഷയൊരുക്കാനും സ്ഥലപരിചയത്തിനുമാണ് കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ആർ.എ.എഫ് ബറ്റാലിയൻ ഇൗരാറ്റുപേട്ട നഗരത്തിലെത്തിയത്. ഇവർ അഞ്ചുദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാര്‍ച്ച് നടത്തും. രണ്ട് ഡിവൈ.എസ്.പിമാർ, നാല് സി.ഐമാര്‍ എന്നിവരടങ്ങുന്ന 52 അംഗ സംഘമാണ് എത്തിയത്. ആഗസ്റ്റ് ഒന്നിന് പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി. രണ്ടിന് ചങ്ങനാശ്ശേരി, കറുകച്ചാൽ. മൂന്നിന് ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നിവിടങ്ങളില്‍ മാർച്ച് നടക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ ഇവരുടെ ചുമതല പ്രദേശത്ത് മാര്‍ച്ച് നടത്താൻ നിര്‍ദേശമുണ്ട്. ലോക്കല്‍ പൊലീസുമായുള്ള ബന്ധം, അവശ്യസന്ദര്‍ഭങ്ങളില്‍ സഹായമെത്തിക്കാൻ പ്രാദേശിക പൊലീസ് അംഗങ്ങളുമായി ബന്ധം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളുമുണ്ട്. പി.സി. ജോര്‍ജി​െൻറ വീട്ടില്‍ അമേരിക്കന്‍ ചെടി പൂവിട്ടു ഈരാറ്റുപേട്ട: പി.സി. ജോര്‍ജ് എം.എൽ.എയുടെ വീട്ടില്‍ അപൂർവയിനം അമേരിക്കന്‍ ചെടി പുഷ്പിച്ചു. സെഞ്ചുറി പ്ലാൻറ് എന്നറിയപ്പെടുന്ന ഈ ചെടി നാട്ടിലെ കാലാവസ്ഥയില്‍ പൂക്കാറില്ലെന്ന് ഈരാറ്റുപേട്ട കൃഷി ഒാഫിസര്‍ സന്ധ്യ പറഞ്ഞു. പൂക്കുന്നതോടുകൂടി ഇത്തരം ചെടികള്‍ നശിച്ചുപോവുകയാണ് പതിവെന്നും ഇവർ പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് പി.സി. ജോര്‍ജി​െൻറ ഭാര്യ ഉഷയാണ് ഇത് നട്ടത്. 20 അടി ഉയരമുള്ള ഈ ചെടിയില്‍ മഞ്ഞ പൂക്കളാണ് വിരിഞ്ഞത്. കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സഹകരണ ബാങ്കില്‍ പ്രസിഡൻറിനെതിരെ അവിശ്വാസം കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സർവിസ് സഹകരണ ബാങ്കില്‍ പ്രസിഡൻറിനെതിരെ അവിശ്വാസം. മുൻ ധാരണയനുസരിച്ച് സ്ഥാനം ഒഴിയാൻ പ്രസിഡൻറ് സക്കീര്‍ കട്ടുപ്പാറ തയാറാവാത്തതിനെ തുടർന്നാണ് യു.ഡി.എഫ് അംഗങ്ങള്‍തന്നെ അവിശ്വാസം കൊണ്ടുവരുന്നത്. ഈ മാസം എട്ടിന് അവിശ്വാസം ചർച്ചക്കെടുക്കും. യു.ഡി.എഫി​െൻറ ആറ് അംഗങ്ങളാണ് സഹകരണ സംഘം ജോയൻറ് രജിസ്ട്രാർക്ക് അവിശ്വാസ നോട്ടീസ് നല്‍കിയത്. ടി.എസ്. രാജൻ, നിബു ഷൗക്കത്ത്, പി.എ. ഷമീർ, സുനില്‍ തേനമാക്കൽ, സിജ സക്കീർ, നസീമ ഹാരിസ് എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. സെന്‍ട്രല്‍ സര്‍വിസ് സഹകരണ ബാങ്കി​െൻറ ഭരണം നിലവില്‍ യു.ഡി.എഫിനാണ്. വിമതനായി മത്സരിച്ച് വിജയിച്ച സക്കീര്‍ കട്ടുപ്പാറയെ ഒപ്പം കൂട്ടിയാണ് തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് ഭരണം പിടിച്ചത്. ധാരണയുടെ ഭാഗമായി സക്കീറിന് പ്രസിഡൻറ് സ്ഥാനംനല്‍കുകയായിരുന്നു. 13 മാസത്തിന് ശേഷം ടി.എസ്. രാജന് സ്ഥാനം കൈമാറണമെന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ഇത് പാലിക്കാന്‍ സക്കീര്‍ കട്ടുപ്പാറ തയാറായിെല്ലന്നാണ് യു.ഡി.എഫ് അംഗങ്ങളുടെ ആരോപണം. തുടര്‍ന്നാണ് യു.ഡി.എഫിലെ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് അവിശ്വാസം കൊണ്ടുവരാന്‍ തീരുമാനിച്ചത്. 11 അംഗ ഭരണസമിതിയില്‍ നിലവിലെ പ്രസിഡൻറ് സക്കീറുള്‍പ്പെടെ ഏഴുപേരാണ് യു.ഡി.എഫിനുള്ളത്. മറ്റൊരു വിമതനായി മത്സരിച്ച വിജയിച്ച സുനില്‍ തേനംമാക്കലും ഇപ്പോള്‍ യു.ഡി.എഫി​െൻറ ഭാഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.