മഴ കനത്തു: താഴ്​ന്ന പ്രദേശങ്ങൾ ​വെള്ളത്തിലായി; 244 പേരെ മാറ്റി പാർപ്പിച്ചു

കോട്ടയം: കനത്തമഴയിൽ വീണ്ടും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം. ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചങ്ങനാശ്ശേരി താലൂക്കിലെ പൂവം നക്രാൽപുതുവൽ, പെരുന്ന ഗവ. യു.പി.എസ്, കോട്ടയം താലൂക്കിലെ വിജയപുരം കൊല്ലകൊമ്പ് കോളനി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. നക്രാൽപുതുവൽ 48 കുടുംബങ്ങളിലെ 178 പേരും പെരുന്ന ഗവ.യു.പി.എസിൽ 10 കുടുംബങ്ങളിലായി 57 പേരും വിജയപുരം കൊല്ലകൊമ്പ് കോളനിയിൽ മൂന്നുകുടുംബങ്ങളിെല ഒമ്പതുപേരും ഉൾപ്പെടെ 244 പേരെ മാറ്റിപാർപ്പിച്ചു. എ.സി കനാലും തോടുകളും നിറഞ്ഞ് പടിഞ്ഞാറൻ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളംകയറി. മീനച്ചിലാറി​െൻറ കൈത്തോടുകളിലൂടെ ഇരച്ചെത്തിയ വെള്ളം വിജയപുരം പഞ്ചായത്തിലെ ചില പ്രദേശങ്ങളെ മുക്കി. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴക്ക് ശമനമില്ലാത്തത് ആശങ്ക വർധിപ്പിച്ചു. ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, മീനച്ചിൽ താലൂക്കുകളിൽ ചൊവ്വാഴ്ച നല്ല മഴ ലഭിച്ചു. വൈകീട്ട് നേരിയ ശമനമുണ്ടായെങ്കിലും ജലനിരപ്പിന് കുറഞ്ഞില്ല. ഇൗസാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടതടക്കമുള്ള കാര്യങ്ങൾ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് റവന്യൂ ഉദ്യോഗസ്ഥർ വിലയിരുത്തി. മഴക്കെടുതിയിൽ വലയുന്ന ചങ്ങനാശ്ശേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നാൽ ക്യാമ്പുകൾ തുറേക്കണ്ടിവരും. പെരുന്ന ഗവ. എൽ.പി സ്കൂൾ, ഗവ. യു.പി സ്കൂൾ, പാറക്കൽ എ.സി കോളനി എന്നിവിടങ്ങളിൽ വീണ്ടും ക്യാമ്പുകൾ സജ്ജമാക്കുന്നതിന് മുന്നൊരുക്കവും ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലടക്കം രൂപപ്പെട്ട വെള്ളക്കെട്ടാണ് ദുരിതംവിതക്കുന്നത്. എ.സി റോഡിൽ വെള്ളംകയറി ഗതാഗതം നിലച്ചിട്ട് 18 ദിവസമായി. മേഖലയിലേക്കുള്ള ഏക ആശ്രയമായ കെ.എസ്.ആർ.ടി.സി സർവിസുകൾ നിലച്ചതും യാത്രാക്ലേശം ഇരട്ടിയാക്കി. ഇത് ചങ്ങനാശ്ശേരി, കോട്ടയം ഡിപ്പോയുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. മലയോരമേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയും മണ്ണിടിച്ചിൽ ഭീതിയും വിെട്ടാഴിയുന്നില്ല. കാറ്റിൽ മരങ്ങൾ കടപുഴകി വിവിധപ്രദേശങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കുമരകത്ത് വിളക്കുമരം കണ്ണടച്ചതിനെത്തുടർന്ന് യാത്രാേബാട്ട് ദിശമാറി ഒാടി. കഴിഞ്ഞദിവസം മുഹമ്മയിൽനിന്ന് കോട്ടയത്തേക്ക് വന്ന ജലഗതാഗതവകുപ്പി​െൻറ യാത്രാബോട്ട് കിലോമീറ്ററുകളാണ് ദിശമാറി ഒാടിയത്. മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ദിശമാറിയോടുന്നത് വൻദുരന്തത്തിന് ഇടയാക്കും. ഇടുക്കി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടാലും ജില്ലയെ കാര്യമായി ബാധിക്കില്ല. തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ വെള്ളംകയറി കോട്ടയംവഴിയുള്ള ട്രെയിൻഗതാഗതം താറുമാറായി. മണിക്കൂറുകൾ വൈകിയാണ് പല ട്രെയിനുകളും ഒാടിയത്. കേരള എക്സ്പ്രസ്, ജയന്തി ജനത ഉൾപ്പെടെയുളള ചില ട്രെയിനുകൾ പുറപ്പെടാൻ വൈകിയത് യാത്രക്കാരെ വലച്ചു. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്കൂളുകൾക്ക് ബുധനാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.