കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമേകാൻ ഒാണത്തിനുമുമ്പ് നാഗമ്പടം റെയിൽവേ മേൽപാലം ഒരുവരി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ റെയിൽവേ നീക്കം. കനത്തമഴ ഇതിന് തടസ്സമാകും. രണ്ടാഴ്ചയെങ്കിലും മഴ മാറിനിന്നാലേ അപ്രോച്ച് റോഡിലടക്കം മണ്ണ് നിറക്കലും ടാറിങ് ഉൾപ്പെടെയും പൂർത്തിയാക്കാനാകൂ. കോട്ടയം അടക്കമുള്ള സ്ഥലങ്ങളിൽ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് വന്ന സാഹചര്യത്തിൽ ഒാണത്തിനും പാലത്തിലൂടെ സഞ്ചാരം തടസ്സമാകും. നിലവിൽ പാലം നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. മേൽപാല നിർമാണം പൂർത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡ് പണികൾ ബാക്കിയാണ്. പാലത്തിെൻറ ഒരുവശെത്ത അപ്രോച്ച് റോഡിൽ മെറ്റൽ നിരത്തിയെങ്കിലും പിന്നീടുള്ള ജോലികൾ മഴ തടസ്സപ്പെടുത്തി. തുടർച്ചയായി രണ്ടാഴ്ച മഴ മാറിനിന്നാൽ മാത്രമേ മറുവശത്തെ മണ്ണുനിറക്കലും ടാറിങ് അടക്കം ജോലികളും പൂർത്തിയാക്കാൻ കഴിയൂ. അതേസമയം, ആഗസ്റ്റ് 20നകം പാലത്തിലൂടെ ഒരുവരി ഗതാഗതം തിരിച്ചുവിടാനാണ് റെയിൽവേയുടെ ആേലാചന. മൂന്നുവർഷം മുമ്പ് ആരംഭിച്ച പാലം നിർമാണം മന്ദഗതിയിലായതോടെ പ്രവേശനകവാടമായ നാഗമ്പടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അപകടവും പതിയിരിക്കുന്നു. നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും ഒച്ചിെൻറ വേഗത്തിലാണ് നിർമാണം. വീതികുറഞ്ഞ ഇടുങ്ങിയ പഴയമേൽപാലത്തിലൂടെയാണ് എം.സി റോഡിലൂടെ എത്തുന്ന മുഴുവൻ വാഹനങ്ങളുടെ സഞ്ചാരം. ഡ്രൈവർമാരുടെ ശ്രദ്ധവിട്ടുപോയാൽ വൻ അപകടങ്ങളുണ്ടാവും. ഏപ്രിലിൽ നാഷനല്‍ പെര്‍മിറ്റ് ലോറി എതിരെ വന്ന മിനി ലോറിയിലും പിറകെവന്ന കാറിലും ഇടിച്ചശേഷം പരസ്യബോര്‍ഡ് തകര്‍ത്ത് 20 അടി താഴ്ചയിൽ റെയില്‍പാളത്തിന് സമീപത്തേക്ക് മറിഞ്ഞിരുന്നു. അശാസ്ത്രീയ സുരക്ഷാക്രമീകരണങ്ങളും രൂക്ഷമായ ഗതാഗതക്കുരുക്കുമാണ് അപകടത്തിനിടയാക്കുന്നത്. അപകട സാധ്യത മുന്നിൽകണ്ട് ആവശ്യമായ മുൻകരുതലെടുക്കാൻ അധികൃതർ തയാറായിട്ടില്ല. മഴയിൽ റോഡിൽ ചളി നിറഞ്ഞതിനെതുടർന്നും അപകടങ്ങളിൽ ജീവൻ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ പാലം പൂർത്തിയാക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. പിന്നീട് വിഷുവിന് തുറക്കുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. മഴയിൽ കെ.കെ. റോഡിൽ കഞ്ഞിക്കുഴി റെയിൽവേ മേൽപാലം നിർമാണവും നിലച്ചു. താൽക്കാലിക പാത തീർത്ത് ഗതാഗതത്തിന് തുറന്നുകൊടുത്തതിന് പിന്നാലെ റോഡിെൻറ ചില ഭാഗങ്ങള്‍ പൊളിച്ചുനീക്കിയതല്ലാതെ മറ്റ് പണികൾ നടന്നിട്ടില്ല. മഴയും ജല അതോറിറ്റി പൈപ്പ് മാറ്റുന്നതിലെ കാലതാമസവുമാണ് പണി ഇഴയാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.