േകാട്ടയം: കോട്ടയം നഗരസഭ കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനം. ചൊവ്വാഴ്ച രാവിലെ ചേർന്ന യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ വിമർശം ഉന്നയിച്ചു. കൗൺസിലർമാർ ഉന്നയിക്കുന്ന പല ചോദ്യങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി നൽകാറില്ല. വിളിക്കുന്ന യോഗത്തിൽ പെങ്കടുക്കാറുമില്ല. വിശദീകരണം നൽകേണ്ട സെക്രട്ടറിപോലും കൗൺസിൽ യോഗത്തിൽ എത്താതിരുന്നതും വിമർശനത്തിന് ഇടയാക്കി. ഫയല്‍ പഠിക്കാതെ എത്തുന്നതിനാൽ പലവിഷയങ്ങളിലും കൗണ്‍സിലില്‍ തീരുമാനമെടുക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്. കൗണ്‍സിലില്‍ നിര്‍ബന്ധമായും പെങ്കടുക്കേണ്ട സെക്രട്ടറി ഹാജരാകാറില്ല. ൈഹകോടതി പരാമർശമുള്ള കാര്യങ്ങൾപോലും അജണ്ടയിൽവരുേമ്പാൾ ബന്ധപ്പെട്ട കുറിപ്പ് അജണ്ടയിൽ ഉൾപ്പെടുത്താത്തത് ഗുരുതരവീഴ്ചയാണ്. ഫയലുകള്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും മാറ്റിവെക്കുകയാണ് പതിവെന്ന് പ്രതിപക്ഷനേതാവ് സി.എന്‍. സത്യനേശന്‍ പറഞ്ഞു. അത്തരം വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സൻ ഡോ. പി.ആര്‍. സോന ഉറപ്പുനൽകി. നഗരസഭയുടെ ഹാളുകൾ വാടകക്ക് എടുക്കുന്നവരിൽനിന്ന് ഡെപ്പോസിറ്റായി വാങ്ങുന്ന തുക തിരിച്ചുനൽകുന്നതിൽ കാലതാമസം നേരിടുന്നതിന് നടപടിയുണ്ടാകണം. പി.എം.എ.വൈ പദ്ധതിക്കായി അദാലത്ത് സംഘടിപ്പിക്കും. നഗരസഭയുടെ ഫണ്ട് നഷ്്ടപ്പെടുത്തിയെന്ന സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാര്‍ക്ക് പുറമെ ഉത്തരവാദികളായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. സര്‍ക്കാറിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ചെയര്‍പേഴ്‌സൻ അറിയിച്ചു. കൗൺസിലർമാരായ എം.പി സന്തോഷ്കുമാർ, ടി.സി. റോയി, കെ.കെ ശ്രീമോന്‍, വി.വി. ഷൈല, പി.എന്‍. സരസമ്മാള്‍, റജിമോന്‍, എസ്. ഗോപകുമാര് എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.