ഓണത്തിനു മുമ്പ് പുതിയ റേഷൻ കാർഡ് നൽകണം

കോട്ടയം: റേഷൻ കാർഡിനായി അപേക്ഷ നൽകിയവർക്ക് ഓണത്തിനു മുമ്പ് കാർഡ് നൽകണമെന്ന് ഓൾ ഇന്ത്യ റേഷൻ കാർഡ് ഹോൾഡേഴ്സ് അസോസിയേഷൻ. ഏഴു ലക്ഷം അപേക്ഷകൾ വാങ്ങിയതല്ലാതെ ഒരാൾക്ക് േപാലും കാർഡ് നൽകിയിട്ടില്ല. കാർഡുടമകളുടെ അവകാശസംരക്ഷണത്തിന് രൂപവത്കരിച്ച അസോസിയേഷൻ സംസ്ഥാന ജനറൽ കൺവീനറായി അഡ്വ. ജി. രാമൻനായരെയും ചെയർമാനായി ബേബിച്ചൻ മുക്കാടനെയും തെരഞ്ഞെടുത്തു. എസ്. രഘുനാഥൻ നായർ, ജൂലി സുരേഷ്, അഡ്വ.കുന്നുകുഴി സുരേഷ്- (ജനറൽ സെക്രട്ടറിമാർ), വി.ജെ. ലാലി (വർക്കിങ് പ്രസിഡൻറ്), അഹമ്മദ് മാസ്റ്റർ, ലേഖാ ഗോപിനാഥ്(വൈസ് പ്രസിഡൻറുമാർ), മിനിതോമസ്, ബെന്നി സി. ചീരംചിറ, സൈരാ മൈക്കിൾ, എസ്. ചന്ദ്രിക, കെ. കമലമ്മ (സെക്രട്ടറിമാർ), ഗോപാലകൃഷ്ണൻ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.