കോട്ടയം: റബർ ബോർഡും റബർ മേഖലയിലെ പ്രമുഖ സംഘടനകളും സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇന്ത്യ റബർ മീറ്റ് 2018'െൻറ (ഐ.ആർ.എം. 2018) രജിസ്േട്രഷൻ പുരോഗമിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായുള്ള ആനുകൂല്യങ്ങൾ ആഗസ്റ്റ് 15 വരെ നീട്ടിയിട്ടുണ്ട്. ആഗസ്റ്റ് 30, 31 തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ഗ്രാൻറ് ഹയാത്തിലാണ ്സമ്മേളനം. റബർ രംഗത്തെ പുതിയ പ്രവണതകൾ, റബർ മേഖല നേരിടുന്ന വെല്ലുവിളികൾ, മേഖലയുടെ നിലനിൽപിനും വികസനത്തിനും ആവശ്യമായ തന്ത്രങ്ങൾ എന്നിങ്ങനെ റബർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. വിവരങ്ങൾക്ക് വെബ്സൈറ്റ്: www.indiarubbermete.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.