കടയിൽനിന്ന് 50,000 രൂപ തട്ടിപ്പറിച്ച്​ രണ്ടുപേർ കാറിൽ മുങ്ങി

പത്തനംതിട്ട: നഗരത്തിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പിൽനിന്ന് 50,000 രൂപ കവർച്ചചെയ്ത് രണ്ടുപേർ കാറിൽ രക്ഷപ്പെട്ടു. സെൻട്രൽ ജങ്ഷനിലെ റോയൽ ഡ്യൂട്ടിപെയ്ഡ് ഷോപ്പിൽ ചൊവ്വാഴ്ച വൈകീട്ട് 7.30ഒാടെയാണ് സംഭവം. കടയിൽ സാധനങ്ങൾ വാങ്ങാനെന്ന പേരിലെത്തിയ രണ്ടുപേരാണ് കവർച്ച നടത്തിയത്. കടയുടമയിൽനിന്ന് പണം തട്ടിപ്പറിച്ച് ഒാടി കാറിൽ കയറി രക്ഷെപ്പടുകയായിരുന്നു. ഈ സമയം നഗരത്തിലുണ്ടായിരുന്ന പൊലീസ് സംഘവും നാട്ടുകാരും പിന്തുടരാൻ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. കോട്ടും ടൈയും ധരിച്ചെത്തിയ രണ്ടുപേർ കടയുടമയോട് അറബിയോ ഇംഗ്ലീഷോ അറിയുമോ എന്ന് ചോദിച്ചു. തങ്ങളുടെ കൈവശം ഉണ്ടായിരുന്ന നിരോധിച്ച നോട്ടുകൾ എടുത്തുകാട്ടി മാറിത്തരാമോ എന്നും ചോദിച്ചു. ഈ സമയം കാഷ് കൗണ്ടറിൽനിന്ന് കടയുടമയെടുത്ത 50,000 രൂപയുടെ ഒരുകെട്ട് നോട്ട് തട്ടിപ്പറിച്ച് ഇവർ ഓടുകയായിരുന്നു. പോസ്റ്റ് ഒാഫിസ് റോഡിൽ പാർക്ക് ചെയ്ത കാറിൽ കയറി കവർച്ചക്കാർ രക്ഷപ്പെട്ടു. ഇതര സംസ്ഥാന രജിസ്േട്രഷനുള്ളതാണ് കാർ. നഗരത്തിലെ കടകളിൽ സ്ഥാപിച്ച സി.സി ടി.വി ദൃശ്യം പരിശോധിച്ച് കാർ തിരിച്ചറിയാൻ ശ്രമം നടത്തിയ പൊലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിവരം കൈമാറിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.