കുമരകം: ക്ലാസ് മുറിയിലെ സിലീങ് ഫാൻ അടർന്നുവീണ് പ്ലസ് ടു വിദ്യാർഥിനിയുടെ തലക്ക് പരിക്കേറ്റു. കുമരകം ഗവ. ഹയർ സെക്കൻഡൻഡറി സ്കൂൾ കോമേഴ്സ് വിഭാഗം വിദ്യാർഥിനി വിദ്യ മോഹനാണ് (17) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 9.30ഒാടെയാണ് സംഭവം. ക്ലാസ് ആരംഭിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു അപകടം. ഫാനിെൻറ പൈപ്പ് തുരുമ്പിച്ച് വേർപെട്ട് താഴേക്ക് പതിക്കുകയായിരുന്നു. മേശപ്പുറത്തേക്കാണ് ഫാൻ വീണത്. ഇത് വലിയ അപകടം ഒഴിവാക്കി. ഫാനിെൻറ ലീഫ് തട്ടിയാണ് വിദ്യയുടെ തലക്കും നെറ്റിക്കും പരിക്കേറ്റത്. ഉടൻ അധ്യാപകരും വിദ്യാർഥികളും ചേർന്ന് വിദ്യയെ ആദ്യം കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തെള്ളകെത്ത സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എല്ലാ ക്ലാസുകളിെലയും ഫാനുകളുടെ അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കുമെന്ന് പ്രിൻസിപ്പൽ വിശ്വനാഥൻ നായർ അറിയിച്ചു. കുമരകം വായനശാല ജങ്ഷന് സമീപം കുറിയമട മോഹനെൻറ മകളാണ് വിദ്യ. കെ.വി കനാൽ: മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി കോട്ടയം: കെ.വി കനാൽ അടക്കം വൈക്കത്തെ തോടുകളിൽ മാലിന്യം നിറഞ്ഞും മരങ്ങൾ വീണും നീരൊഴുക്ക് തടസ്സപ്പെട്ടിട്ടും നടപടിയെടുക്കാത്തതിെൻറ കാരണം വ്യക്തമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കോട്ടയം കലക്ടർ, വൈക്കം തഹസിൽദാർ, വൈക്കം നഗരസഭ സെക്രട്ടറി എന്നിവർ മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. കെ.വി കനാലിെൻറ അവസ്ഥയും പരിതാപകരമാണെന്ന് കാട്ടി കെ.ജി. അബ്ദുൽ സലാം റാവുത്തർ നൽകിയ പരാതിയിലാണ് നടപടി. കനാലിെൻറ വശങ്ങളിലുള്ള മരങ്ങൾ മറിഞ്ഞ് കനാലിൽ ഒഴുക്ക് തടസ്സപ്പെട്ടു. നഗരസഭയുടെ നിഷ്ക്രിയത്വം കാരണം കനാലിെൻറ ഇരുവശങ്ങളിലും മാലിന്യം കുമിയുന്നു. കാലവർഷക്കെടുതിയോടൊപ്പം മനുഷ്യനിർമിതമായ കെടുതി കൂടിയായപ്പോൾ ജനജീവിതം ദുസ്സഹമായെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.