പൊൻകുന്നം: ഭരണിക്കാവ്-മുണ്ടക്കയം റോഡ് (ദേശീയപാത 183-എ) നവീകരണത്തിനായി 21 കോടി രൂപ അനുവദിച്ചു. മുണ്ടക്കയം മുതൽ എരുമേലി വരെ അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമിക്കാൻ 20 കോടി രൂപ വിനിയോഗിക്കുമെന്ന് ആേൻറാ ആൻറണി എം.പി അറിയിച്ചു. വാഴൂർ 19ാംമൈൽ കുരിശുപള്ളി കവലയിൽ പാലം പുനർനിർമിക്കാൻ ഒരുകോടി രൂപ വിനിയോഗിക്കും. നേരേത്ത ആദ്യഘട്ടമായി കണമല കോസ്‌വേ മുതൽ എരുമേലി വരെ 14 കിലോമീറ്റർ റോഡ് നിർമാണത്തിന് 16.5 കോടിയും ഭരണിക്കാവ് മുതൽ അടൂർ നെല്ലിമൂട്ടിൽപടി വരെ 16 കിലോമീറ്റർ റോഡ് നിർമിക്കാൻ 13.68 കോടി രൂപയും അനുവദിച്ചിരുന്നു. ഇതിെൻറ ടെൻഡർ നടപടികൾ പൂർത്തിയായതായും നിർമാണം ഉടൻ ആരംഭിക്കുമെന്നും എം.പി അറിയിച്ചു. പാത കടന്നുപോകുന്ന ചെറുതും വലുതുമായ നഗരങ്ങളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബൈപാസുകൾ നിർമിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. ഭരണിക്കാവിൽനിന്ന് തുടങ്ങി അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറകുളഞ്ഞി, വടശ്ശേരിക്കര, പെരിനാട്, ളാഹ, ഇലവുങ്കൽ, കണമല, എരുമേലി വഴിയാണ് പാത മുണ്ടക്കയത്ത് എത്തുന്നത്. നിർദിഷ്ട ദേശീയപാത ഇലവുങ്കൽനിന്ന് പമ്പയിലേക്ക് നീട്ടണമെന്ന ആവശ്യം അംഗീകരിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനമെടുത്തതായി എം.പി പറഞ്ഞു. ഇത് യാഥാർഥ്യമാകുന്നതോടെ ശബരിമലയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട തീർഥാടനപാതയായി 183-എ മാറും. ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖല വീണ്ടും വെള്ളത്തിൽ ചങ്ങനാശ്ശേരി: ദുരിതപ്പെരുമഴയില്‍ ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖല വീണ്ടും വെള്ളത്തിൽ. മൂന്നുദിവസം മഴമാറി നിന്നതിനെ തുടര്‍ന്ന് 78 ക്യാമ്പിലായി താമസിച്ചിരുന്ന ഒമ്പതിനായിരത്തോളം ആളുകള്‍ വീടുകളിലേക്ക് മടങ്ങിയപ്പോഴാണ് വീണ്ടും മഴ ദുരിതമായത്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ രണ്ട് ക്യാമ്പ് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നക്രാല്‍ പുതുവലില്‍ 48 കുടുംബത്തില്‍നിന്ന് 178 അംഗങ്ങളും പെരുന്ന പടിഞ്ഞാറ് എൻ.എസ്.എസ്.എസ് യു.പി സ്‌കൂളില്‍ 10 കുടുംബത്തിലെ 57 അംഗങ്ങളുമുണ്ട്. കനത്ത മഴയില്‍ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ മനയ്ക്കച്ചിറ പെട്രോള്‍ പമ്പ്, പാറയ്ക്കല്‍ കലുങ്ക് എന്നിവിടങ്ങളില്‍ വെള്ളം കയറി. ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖല, പായിപ്പാട് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലായി രണ്ടായിരത്തിലേറെ കുടുംബം വെള്ളത്തിലാണ്. റോഡിലും വീട്ടുമുറ്റത്തും വീടിനകത്തും മുട്ടറ്റം വെള്ളം കയറിയ നിലയിലാണ്. പായിപ്പാട് പഞ്ചായത്തിലെ മൂലേപുതുവൽ, നക്രാല്‍പുതുവൽ, അറുനൂറില്‍പുതുവൽ, കോമങ്കേരിച്ചിറ, എടവന്തറ, എ.സി കോളനി, എ.സി റോഡ് കോളനി, കാവാലിക്കരിച്ചിറ വാഴപ്പള്ളി പഞ്ചായത്ത് പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. വെട്ടിത്തുരുത്ത്, തുരുത്തേൽ, പറാൽ, കുമരങ്കരി, നത്തനടിച്ചിറ, ഈരത്ര ഇഞ്ചന്‍തുരുത്ത്, ചാമ, തൂപ്രം, ചീരഞ്ചിറ, പുതുച്ചിറ, തൃക്കൊടിത്താനം പഞ്ചായത്തില്‍ കടമാന്‍ചിറ, പൊട്ടശേരി, ചെറുവേലി, കുറിച്ചി പഞ്ചായത്തിലെ 17ാം വാര്‍ഡ് അട്ടച്ചിറ ലക്ഷംവീട് കോളനിയിലും െറയില്‍വേ പുറേമ്പാക്കിലുള്ളവരെ പുനരധിവസിപ്പിച്ച ഭാഗം, നഗരത്തിെൻറ പടിഞ്ഞാറന്‍ മേഖലകളായ വാലുമ്മേല്‍ച്ചിറ, മഞ്ചാടിക്കര ഭാഗങ്ങളിലും കോണത്തോടി, മാടത്താനി പ്രദേശങ്ങളിലും എ.സി റോഡിലെ ആവണി, മനയ്ക്കച്ചിറ, പൂവം പാലം, പാറയ്ക്കല്‍ കലുങ്ക്, കിടങ്ങറ പെട്രോള്‍ പമ്പിന് സമീപം, കിടങ്ങറ, മുട്ടാർ, മാമ്പുഴക്കരി, മങ്കൊമ്പ്, തെക്കേക്കര തുടങ്ങിയ ഭാഗങ്ങളിലും വെള്ളം കയറി. മാടപ്പള്ളി മുണ്ടുകുഴി പ്ലാമൂട്ടില്‍ പ്രദീപ് കുമാറിെൻറ വീട് കാലവര്‍ഷത്തില്‍ ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.